ഡസ്റ്റര്‍ ഇന്ത്യയില്‍ നിന്ന് കപ്പല് കേറും

ആഗോളവിപണിയില്‍ മികച്ച സാന്നിധ്യമാണ് ഡസ്റ്റര്‍ ക്രോസ്സോവറിനുള്ളത്. റെനോയുടെ ഉപ വിഭാഗമായ റൊമേനിയന്‍ കമ്പനി ഡാസിയയും ഡസ്റ്റര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഡാസിയ ഡസ്റ്റര്‍ എന്ന പേരില്‍. റൊമേനിയന്‍ കമ്പനിയെ ഇന്ത്യയിലേക്ക് കൊണ്ടു വന്ന് അവനാവശ്യ മത്സരങ്ങള്‍ സൃഷ്ടിക്കാന്‍ റെനോയ്ക്ക് താല്‍പര്യമില്ല. പകരം, റെനോ ഡസ്റ്റര്‍ വിപണിയിലെത്തിക്കുക എന്നതാണ് പദ്ധതി.
യൂറോപ്യന്‍ വിപണിയിലെ വിലക്കുറവുള്ള മോഡലാണ് ഡസ്റ്റര്‍. കുറഞ്ഞ വിലയില്‍ ഫോര്‍ വീല്‍ ഡ്രൈവ് അടക്കമുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു ഡസ്റ്റര്‍.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ക്രോസ്സോവര്‍ എന്ന പദവി നേപ്പാളില്‍ സാന്നിധ്യമുള്ള ടാറ്റ ആര്യയ്ക്കാണെങ്കിലും വന്‍കിട കയറ്റുമതിയിലേക്ക് ഇപ്പോഴും ആര്യ എത്തിച്ചേര്‍ന്നിട്ടില്ല. റൈറ്റ് ഹാന്‍ഡ് ഡ്രൈവുള്ള ദക്ഷിണാഫ്രിക്ക, യു കെ. ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് ഡസ്റ്റര്‍ കയറ്റി അയയ്ക്കുക ഇന്ത്യയില്‍ നിന്നായിരിക്കും.


Click it and Unblock the Notifications








