ജാഗ്വറിന്‍റെ പുതിയ ഡിഫന്‍ഡര്‍

Defender Concept
ഒന്നും രണ്ടുമല്ല, മൂന്ന് ഘടാഘടിയന്മാരായ കണ്‍സെപ്റ്റുകളാണ് ഫ്രാങ്ക്ഫര്‍ട് ഷോയില്‍ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രാങ്കഫര്‍ട് ഷോ രണ്ടാം ദിവസത്തിലെത്തുമ്പോള്‍ ആരാണ് താരം എന്ന ചോദിയത്തില്‍ ലോകത്തിലെ മിക്ക ഓട്ടോ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് ജാഗ്വറിനെയാണ്. അവതരിപ്പിച്ച മോഡലുകളില്‍ ഓരോന്നും ഒന്നിനൊന്ന് കേമം.

സി എക്സ് 16 സ്പോര്‍ട്സ് കാറാണ് ജാഗ്വറിന്‍റെ മോഡലുകളില്‍ ഏറെ ശ്രദ്ധ നേടുന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സി എക്സ് 16 അവതരിപ്പിക്കപ്പെട്ടത്. ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് സ്പോര്‍ട്സ് കാര്‍ എന്നിതിനെ വിളിക്കാം. 1960-കളുടെ ഐക്കണ്‍ മോഡലായിരുന്ന ജാഗ്വര്‍ ഇ ടൈപ് മോഡലുകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടുള്ള നിര്‍മിതിയാണ് സി എക്സ് 16-ന്‍റെത്.

ഇലക്ട്രിക് മോട്ടോറിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന വി6 പെട്രോള്‍ എന്‍ജിനാണ് സി എക്സ് 16-ന് ഉള്ളത്. 100 കിമി ദൂരം പിടിക്കാന്‍ ഈ കാറിന് വെറും 4.4 സെക്കന്‍ഡ് സമയമേ വേണ്ടു എന്നറിയുക.

രണ്ട് ഡിഫന്‍ഡര്‍ മോഡലുകള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ജാഗ്വര്‍ അവതരിപ്പിക്കുന്നു. നിലവില്‍ ഉല്‍പാദനമില്ലാത്ത ജാഗ്വറിന്‍റെ ഡിഫന്‍ഡര്‍ മോഡലുകള്‍ക്ക് പകരം നില്‍ക്കുന്നതാണ് ഡി സി 100 കണ്‍സെപ്റ്റ് എസ് യു വി. മിലിട്ടറി ഉപയോഗങ്ങള്‍ക്കാണ് ഡിഫന്‍ഡര്‍ കാര്യമായി ഉപയോഗിക്കപ്പെട്ടിരുന്നത്. ഇതിനൊപ്പം ഡി സി 100 സ്പോര്‍ട്ട് കണ്‍സെപ്റ്റും ഫ്രാങ്ക്ഫര്‍ട്ടിലുണ്ട്.

More from DriveSpark

Article Published On: Wednesday, September 14, 2011, 11:03 [IST]
English summary
At the Frankfurt Motor Show two new Defender cars were unveiled by Jaguar Land Rover. It also launched its new C-X16 sports car on Thursday night.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X