മുംബൈ പൊലീസ് നാനോയില്‍

ഇനി ഇന്ത്യയുടെ കാര്യം ശ്രദ്ധിക്കുക. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ആ പഴയ വില്ലീസ് ജീപ്പിന് കാലാന്തരത്തില്‍ വന്ന ഒരേയൊരു മാറ്റം മഹീന്ദ്രയാണ് അവ പുറത്തിറക്കുന്നത് എന്നതു മാത്രമാണ്. പൊലീസുകാര്‍ ജീപ്പിലും കള്ളന്മാര്‍ ലംബോര്‍ഗിനിയിലും എന്നതാണ് നമ്മുടെ നാട്ടിലെ കഥ. എങ്കിലും ഈയടുത്ത കാലത്ത് സ്കോര്‍പിയോ അടക്കമുള്ള ചില കാറുകളെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേന സ്വന്തമാക്കിയിട്ടുണ്ട്.
ഇത്രയും വിവരിച്ചത് മുംബൈ പൊലീസിന്‍റെ പുതിയ നീക്കങ്ങളെക്കുറിച്ച് പറയാനാണ്. ടാറ്റ നാനോയില്‍ ക്രിമിനലുകളെ പിന്തുടരുന്ന പൊലീസ് സേനയെ സങ്കല്‍പിക്കാനാവുമോ? സങ്കല്‍പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വേണ്ട. അടുത്തു തന്നെ നേരിട്ടു കാണാം.
ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുംബൈയിലെ ഇടുങ്ങിയ ഗലികളില്‍ പട്രോളിംഗ് നടത്താന്‍ പൊലീസ് ഉപയോഗിച്ചു വരുന്നത് മോട്ടോര്‍ സൈക്കിളുകളാണ്. പലപ്പോഴും ഇത്തരം സ്ഥലങ്ങളില്‍ ഒരുമിച്ച് ചെന്ന് ഓപ്പറേഷനുകള്‍ നടത്താന്‍ പൊലീസിന് കഴിയാറില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ നാനോയ്ക്ക് കഴിയും എന്നതാണ് പൊലീസ് മനസ്സിലാക്കുന്നത്.
ഇറ്റാലിയന്‍ പൊലീസ് ഇടുങ്ങിയ തെരുവുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്മാര്‍ട്ട് ചെറുകാറാണ് ഉപയോഗി്ച്ചു വരുന്നത്. ഡിസൈനിന്‍റെ കാര്യത്തില്‍ സ്മാര്‍ട്ട് ചെറുകാറിനോട് വളരെയേറെ കടപ്പാടുള്ള വാഹനമാണ് ടാറ്റ നാനോ.


Click it and Unblock the Notifications








