ഒറ്റ സീറ്റുള്ള നില്‍സ്

Concept
കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരുണ്ട്. ആ ഇഷ്ടം പക്ഷെ നിങ്ങളുടെ കൂട്ടുകാരോ ഭാര്യയോ കുട്ടികളോ സമ്മതിച്ചു തന്നെന്നു വരില്ല. കാറിലെ ഏകാന്തത സംബന്ധിച്ച നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എല്ലായിടത്തും തിരിച്ചടിയേല്‍ക്കുന്നു. ഒറ്റപ്പെടല്‍ ഇഷ്ടപ്പെടുന്നവരെ കാര്‍ കമ്പനികള്‍ എപ്പോഴും ഒറ്റപ്പെടുത്തുന്നുവെന്ന ചിന്ത നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് ആ മുഖം കണ്ടാലറിയാം. ഏയ്, വിഷമിക്കരുത്! ഫോക്സ്‍‍വാഗണ്‍ നിങ്ങളുടെ ദുഖം മനസ്സിലാക്കിയിരിക്കുന്നു!

നടന്നുകൊണ്ടിരിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ഷോയിലാണ് ഏകാകികളുടെ കാര്‍ എന്നു വിളിക്കാവുന്ന ഒറ്റ സീറ്റുള്ള കണ്‍സെപ്റ്റ് ഫോക്സ്‍വാഗണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫീസിലും മറ്റും പോകുമ്പോള്‍ മൂന്നു നിര സീറ്റും കോണ്‍ഫറന്‍സ് കാബിനുമെല്ലാമുള്ള ലിമോസിന്‍ സമാനമായ വാഹനവും കൊണ്ട് വീട്ടില്‍ നിന്നിറങ്ങി, പാര്‍ക്കു ചെയ്യാനിടമില്ലാതെ നട്ടം തിരിയുന്നവര്‍ക്ക് പുതിയ കണ്‍സെപ്റ്റ് ആശ്വാസം പകരുന്നു. നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് വളരെയേറെ അനുയോജ്യമാണ് ഈ കണ്‍സെപ്റ്റ്. നില്‍സ് എന്നാണ് പുതിയ കണ്‍സെപ്റ്റിന് പേര്.

മൂന്നു മീറ്റര്‍ നീളമാണ് കാറിനുള്ളത്. കാറിന്‍റെ പിന്‍വശത്തായി എന്‍ജിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു. റൂഫ്, ഡോര്‍ എന്നിവ അലുമിനിയത്തിലും ബമ്പറുകള്‍ പ്ലാസ്റ്റിക്കിലുമാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാനാവും.

ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങളാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍ സിസ്റ്റം, 200 മീറ്ററിനകത്തുള്ള വസ്തുക്കളെ തിരിച്ചറിയുന്നതിനുള്ള റഡാര്‍ സംവിധാനം, അത്യധുനിക സംവിധാനങ്ങളുള്ള ഡാഷ്ബോര്‍ഡ് തുടങ്ങിയവ പ്രത്യേകതകളാണ്.

More from DriveSpark

Article Published On: Wednesday, September 14, 2011, 13:27 [IST]
English summary
Volkswagen has come unveiled remarkable new hybrid concept for a single seat car called, Volkswagen Nils, in Frankfurt Auto Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X