ഓട്ടോമേഖല എരിതീയിലേക്ക്
ഓട്ടോ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് പെട്രോള്‍ വില വീണ്ടുമുയര്‍ത്തുന്നു. 3.14 രൂപയാണ് വില കയറുക. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രതിസന്ധിക്ക് തുടക്കമാകും.
ക്രൂഡ് ഓയില്‍ ഇറക്കുമതി വില കൂടിയതിന്‍റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റമെന്നാണ് പെട്രോള്‍ കമ്പനികളുടെ വിശദീകരണം. ദിനം പ്രതി റീട്ടെയ്‍ലര്‍മാര്‍ക്ക് 15 കോടിയുടെ നഷ്ടം സംഭവിക്കുന്നതായി സര്‍ക്കാര്‍ അറിയിക്കുന്നു. അന്താരാഷ്ട്ര വിലയും ടാക്സും ചേര്‍ത്താണ് ഇത്രയും തുക വര്‍ധന വരുന്നത്.
കഴിഞ്ഞ നാലുമാസത്തിനിടയ്ക്ക് ഇത് രണ്ടാമത്തെ വലിയ വര്‍ധനയാണ്. ഇടയ്ക്ക് അന്‍പത് പൈസയും മറ്റുമായുള്ള വര്‍ധന

കാറുകള്‍ക്ക് ഡീസല്‍ പതിപ്പുകള്‍ ഇറക്കിയാണ് കമ്പനികള്‍ പ്രശ്നത്തെ നേരിടാന്‍ പ്രധാനമായും ശ്രമിക്കുന്നത്. ഡീസലിന് നിലവില്‍നല്‍കി വരുന്ന സബ്സിഡി കാറുടമകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ചില നടപടികളിലേക്ക് കേന്ദ്രം നീങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ തീരുമാനമെടുക്കാത്ത നടപടി മേഖലയില്‍ മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിച്ചിരിക്കുകയാണ്. നിക്ഷേപം സ്വീകരിക്കുന്നതിനും നയപരമായ തീരുമാനം എടുക്കുന്നതിനുമെല്ലാം ഇത് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
മിക്ക കമ്പനികളും നടപ്പ് വര്‍ഷത്തെ ടാര്‍ഗറ്റില്‍ കുറവ് വരുത്തിക്കഴിഞ്ഞു. പ്രതിസന്ധിയെ നേരിടാന്‍ മാരുതി സുസുക്കി തൊഴിലാളി സമരത്തെ ഉപയോഗിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications








