സുസുക്കി സ്വിഫ്റ്റ് സ്പോര്‍ട് ഫ്രാങ്ക്ഫര്‍ട്ടില്‍

Suzuki Swift Sport
സുസുക്കി സ്വിഫ്റ്റ് സ്പോര്‍ട് ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ ഷോയില്‍ അവതരിച്ചു. 2012-ല്‍ വിപണിയിലെത്താന്‍ തയ്യാറെടുത്താണ് പുതിയ കണ്‍സെപ്റ്റ് ഫ്രാങ്ക്ഫര്‍ടിലെത്തിയിരിക്കുന്നത്. ബ്രിട്ടനിലാണ് സ്വിഫ്റ്റ് സ്പോര്‍ട് ഹാച്ച്ബാക്ക് ഇറങ്ങുക.

17 ഇഞ്ച് ലൈറ്റ്വെയ്റ്റ് വീലുകള്‍, മെറ്റാലിക് ഗ്രേ പൂശിയ ഹെഡ്‍ലാമ്പുകള്‍, വലിപ്പമേറിയ ഫോഗ് ലാമ്പ് എന്നിവ പുറത്തുവന്നിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്ന മാറ്റങ്ങളാണ്. കൂടുതല്‍ വലിപ്പമുള്ള ഗ്രില്‍ ഡിസൈനിന് ഇത്തിരി രോഷത്തിന്‍റെ ചൂട് പകരുന്നു. അഞ്ച് ഡയലുകളുള്ള ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, പുതിയ സ്പോര്‍ട്സ് സീറ്റുകള്‍ എന്നിവ ഉള്ളിലടങ്ങിയിരിക്കുന്നു.

കാറിന്‍റെ മൊത്തം നീളം 3,890 എം എം ആകുന്നു. വീതി 1,695. 134 കുതിരശക്തിയാണ് എന്‍ജിനുള്ളത്. 160 എന്‍ എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് ഗയര്‍ബോക്സാണ് കാറിനുള്ളത്. മുന്‍ പതിപ്പ് 5 സ്പീഡ് ട്രാന്‍സ്മിഷനായിരുന്നു. മുന്‍ പതിപ്പിന്‍റെ കുതിരശക്തിയും ടോര്‍ക്കും യഥാക്രമം 123, 147 എന്നിങ്ങനെയായിരുന്നു.

കരിമ്പുക നിര്‍ഗ്ഗമനത്തിന്‍റെ കാര്യത്തിലും മുന്‍ പതിപ്പിനെ അപേക്ഷിച്ച് ചെറിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. മുന്‍ പതിപ്പില്‍ 165 ഗ്രാം പെര്‍ കിമി. ആയിരുന്നത് 147 ഗ്രാം പെര്‍ കിമി ആയി കുറഞ്ഞിട്ടുണ്ട്.ട്രാക്ഷന്‍ കണ്‍ട്രോള്‍. എബിഎസ്, 7 എയര്‍ബാഗുകള്‍ എന്നീ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

More from DriveSpark

Article Published On: Thursday, September 15, 2011, 12:04 [IST]
English summary
Suzuki Swift Sport revealed at the Frankfurt Motor Show. It will be on sale in the UK in early 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X