ആണ്‍ ബീറ്റില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍!

ആണുങ്ങളാണ് ലോകത്ത് ഇന്നും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നാണ് ഫോക്സ്‍വാഗണ്‍ മനസ്സിലാക്കുന്നത്. സ്ത്രീകളുടെ വരുമാനം കൊണ്ടു മാത്രം ജീവിക്കാന്‍ ഒരു മുട്ടന്‍ ആണായ ഫോക്സ്‍വാഗണ്‍ താല്‍പര്യപ്പെടുന്നില്ല. ഇക്കാരണത്താലാണ് തികച്ചും പുരുഷ കേന്ദ്രിതമായ ഒരു തീരുമാനം കമ്പനി ഈയടുത്ത കാലത്ത് കൈക്കൊണ്ടത്. ബീറ്റിലിനെ ആണാക്കി മാറ്റുക എന്നതായിരുന്നു ആ തീരുമാനം. പെണ്ണുങ്ങളേ പ്രതിഷേധിക്കുക!
നാലഞ്ച് വര്‍ഷം മുമ്പാണ് ന്യൂ ബീറ്റില്‍ എന്ന പേരില്‍ ആണത്തം കലര്‍ന്ന ആദ്യ ബീറ്റില്‍ വിപണിയിലിറക്കുന്നത്. ബീറ്റിലിന്‍റെ സൗന്ദര്യം കളയാതെ ആണാക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ഒരിത്തിരി ചാന്തുപൊട്ട് മാനിയ ന്യൂ ബീറ്റിലില്‍ കലര്‍ന്നിരുന്നോ എന്ന് സംശയം. ഇപ്പോഴിതാ ഫ്രാങ്ക്ഫര്‍ട് ഷോയില്‍ കൂടുതല്‍ ആണായ ഒരു ബീറ്റിലിനെ ഫോക്സ്‍വാഗണ്‍ അവതരിപ്പിച്ചിരിക്കുന്നു. ബീറ്റില്‍ ആര്‍ എന്ന പേരില്‍. പയ്യന്‍സിനെയും യുവാക്കളെയും ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.
കൂടുതല്‍ കരുത്ത് പ്രതിഫലിപ്പിക്കുവാനുള്ള ഡിസൈന്‍ മാറ്റങ്ങളാണ് പുതിയ ബീറ്റിലില്‍ വരുത്തിയിട്ടുള്ളത്. സ്ത്രൈണത കൂടുതല്‍ തോന്നിയിരുന്ന മുന്‍വശത്തിന് ഇത്തിരി ആണ്‍നോട്ടം പകര്‍ന്നിട്ടുണ്ട്. പിന്നില്‍ ഒരു സ്പോയ്‍ലര്‍ മുന്‍പ് തന്നെ ഇടം പിടിച്ചിരുന്നതാണ്. അത് നിലനിര്‍ത്തിയിട്ടുമുണ്ട്. പിന്‍വശത്തെ ബമ്പറിനും മാറ്റമുണ്ട്.
2 ലിറ്റര്‍ ടി എസ് ഐ ടര്‍ബോചാര്‍ജ്ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 267 കുതിരശക്തി പകരുന്നു. മുന്‍ പതിപ്പിന് 198 കുതിരശക്തിയാണ് ഉള്ളത്.


Click it and Unblock the Notifications








