മാന്ദ്യം നേരിടാന്‍ മാരുതിയുടെ സമരം

Strike
രാജ്യം അടുത്ത കാലത്ത് കണ്ടതില്‍ വെച്ചേറ്റവും വലിയ തൊഴിലാളി സമരമാണ് ഹരിയാണയില്‍ മാരുതിയുടെ മനെസര്‍ പ്ലാന്‍റില്‍ നടക്കുന്നത്. ആയിരത്തോളം വരുന്ന തൊഴിലാളികള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേരുന്നുണ്ട്. ജൂണില്‍ നടന്ന 13 ദിവസത്തെ സമരം ഒത്തുതീര്‍പ്പായതിനു ശേഷം മാരുതി നടത്തിയ പുതിയ നീക്കം എന്തുദ്ദേശ്യത്തിലാണെന്ന് പൊതുവില്‍ സംശയമുയര്‍ന്നിട്ടുണ്ട്.

രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാന്ദ്യം നേരിടുന്ന കാര്‍ വിപണിയില്‍ പിടിച്ചു നില്‍ക്കുന്നതിന് ഉല്‍പാദനച്ചെലവ് കുറയ്ക്കുക എന്നതാണ് അതില്‍ ആദ്യത്തേത്. സ്ഥിരം തൊഴിലാളികളെയും ട്രെയിനി തൊഴിലാളികളെയും സസ്പെന്‍ഡ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്ത് പകരം കരാര്‍ തൊഴിലാളികളെ നിയമിക്കുകയാണിപ്പോള്‍ മാരുതി. ഇത് ശമ്പളയിനത്തിലും മറ്റ് ആനുകൂല്യങ്ങളുടെ ഇനത്തിലുമുള്ള ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായകമാകും. ഇതൊടൊപ്പം, ഇടഞ്ഞു നില്‍ക്കുന്നവരെ പുറന്തള്ളാന്‍ കാരണം ലഭിക്കുന്നു എന്നതാണ് രണ്ടാമത്തെ സൗകര്യം.

വിപണിയില്‍ കാറുകളുടെ ഡിമാന്‍ഡ് അസാധാരണമായി കുറഞ്ഞ സാഹചര്യമാണുള്ളത്. ഉല്‍പാദനം കുറയ്ക്കാനുള്ള ന്യായമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതായി വരും. തൊഴിലാളികളെ മെരുക്കാന്‍ മാരുതി കൊണ്ടുവന്ന നല്ലനടപ്പ് കരാര്‍ ഒപ്പിടാത്ത തൊഴിലാളികളെ പ്ലാന്‍റിനകത്തേക്ക് പ്രവേശിക്കാന്‍ നിലവില്‍ അനുദിക്കുന്നില്ല. നല്ലനടപ്പ് കരാര്‍ ഒപ്പിടാന്‍ സമ്മതിച്ച 95 സ്ഥിരം തൊഴിലാളികളും കമ്പനി പുതിതായി നിയമിച്ച 50 കരാര്‍ തൊഴിലാളികളും ചേര്‍ന്ന് ഏറ്റവും ഡിമാന്‍ഡുള്ള മാരുതി സ്വിഫ്റ്റിന്‍റെ ഉത്പാദനം മുന്നോട്ടു കൊണ്ടു പോകുന്നുമുണ്ട്. മുന്‍പ് നിശ്ചയിച്ച പ്രതിമാസ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

നിരവധി കാര്‍ നിര്‍മാതാക്കള്‍ നടപ്പു വര്‍ഷത്തെ അവരുടെ വില്‍പനാ ലക്ഷ്യം കുറച്ചിട്ടുണ്ട്. നിലവിലെ മാന്ദ്യം തുടരുകയാണെങ്കില്‍ മാരുതിയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സൂചന.

More from DriveSpark

Article Published On: Thursday, September 15, 2011, 10:53 [IST]
English summary
Although Maruti Suzuki has suffered losses due to the strike which started on Aug 29th, a reduction in permanent workers will help the carmaker in terms of costs over the long term. Moreover, even if does hire new permanent workers, their salaries will be lower than that of the current workers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X