പ്ലാന്‍റ് അടച്ചിട്ടു

സംഭവം പ്രമാണിച്ച് മാരുതി മനെസര്‍പ്ലാന്‍റ് വെള്ളിയാഴ്ച പ്രവര്‍ത്തിക്കുന്നതല്ലെന്ന് മാരുതി അറിയിച്ചു. സമരക്കാരായ തൊഴിലാളികള്‍ മര്‍ദ്ദനത്തിന്‍റെയും ഭീഷണിയുടെയും മാര്‍ഗ്ഗം സ്വീകരിക്കുന്നതിനെ മാനേജ്മെന്‍റ് അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ മനെസര്‍ പ്രദേശത്തെ തൊഴില്‍ സാഹചര്യം ഇല്ലായ്മ ചെയ്യുമെന്നും വളര്‍ച്ച ഇടിയുമെന്നും മാരുതി അറിയിച്ചു.
മര്‍ദ്ദന സംഭവവുമായി ബന്ധപ്പെട്ട ധീരജ് ധോണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ നിന്ന് അധികം താമസിയാതെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
സൂപ്പര്‍വൈസര്‍മാര്‍ ജോലിക്ക് പോകുന്ന വഴിയില്‍ വെച്ചാണ് അടി കിട്ടിയത്. ഹോണ്ട മോട്ടോഴ്സിന്‍റെ പ്ലാന്‍റിനടുത്ത് എത്തിയപ്പോള്‍ ആക്രമിക്കപ്പെടുകയായിരുന്നു.
മാരുതി പ്ലാന്‍റില്‍ നടപ്പാക്കിയ നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കാന്‍ തൊഴിലാളികള്‍ തയ്യാറാവാഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതെത്തുടര്‍ന്ന്, ഉല്‍പ്പന്ന ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്നാരോപിച്ച് ചില തൊഴിലാളികളെ മാരുതി പുറത്താക്കി. ഇത് ചില സൂപ്പര്‍വൈസര്‍മാര്‍ മാരുതി മാനേജ്‍മെന്‍റിനു വേണ്ടി ചെയ്തതാണെന്ന് തൊഴിലാളികള്‍ അന്ന് ആരോപിച്ചിരുന്നു.


Click it and Unblock the Notifications








