പൂഷോ ഇന്ത്യയില്‍ മുകളില്‍ നിന്ന് താഴേക്ക്

ഇന്ത്യന്‍ വിപണിയില്‍ സി, ബി പ്ലസ് സെഗ്മെന്‍റ് കാറുകള്‍ ക്രമേണ എത്തിക്കുമെന്ന് മാര്‍ക് പറയുന്നു. ചെറുകാറുകളുടെ വിപണിയിലേക്ക് ഉടന്‍ തന്നെ എടുത്തു ചാടാന്‍ പൂഷോ ഒരുങ്ങില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ബ്രാന്‍ഡ് വിശ്വാസ്യത വളര്‍ത്തുക എന്നതായിരിക്കും പൂഷോയുടെ കുറച്ചുകാലത്തെ ലക്ഷ്യം.
ഗുജറാത്തിലെ സാനന്ദില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ പൂഷോയും സംസ്ഥാന സര്‍ക്കാരും ഒപ്പുവെച്ചത് അടുത്തിടെയാണ്. കാര്‍ ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സാനന്ദില്‍ ഉടന്‍ തുടങ്ങും. 70-80 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുവാനാണ് പൂഷോയുടെ തീരുമാനം.
4000 കോടിയുടെ പദ്ധതിയാണ് സാനന്ദില്‍ പുരോഗമിക്കുന്നത്. 170,000 കാറുകള്‍ ഒരു വര്‍ഷത്തില്‍ എന്നതാണ് പൂഷോ ലക്ഷ്യം വെയ്ക്കുന്നത്.


Click it and Unblock the Notifications








