ഒന്നല്ല രണ്ടല്ല, അഞ്ച് അപ്പുകള്‍

ഫോക്സ്‍വാഗണ്‍ ഇ-അപ്! എന്താണെന്ന് മനസ്സിലായിക്കാണും. ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ ഇലക്ട്രിക് പതിപ്പ് തന്നെ. ഇതിന്‍റെ സാങ്കേതിക സവിശേഷതകള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക് അപ് ഉല്‍പാദനത്തിനുള്ള തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയായതായി ഫോക്സ്‍വാഗണ്‍ വിശദീകരിക്കുന്നുണ്ട്. 2013-ഓടെ വിപണിയിലെത്തും.
അടുത്തയാള്‍ ഇക്കോ അപ്!. പേരിലുള്ള സൂചന ശരിയാണ്. പരിസ്ഥിതി സൗഹാര്‍ദ്ദം തന്നെയാണ് ലക്ഷ്യമിടുന്നത്. പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ചാണ് ഇതിന്‍റെ എന്‍ജിന്‍ പ്രവര്‍ത്തിക്കുക. ഫോക്സ്‍വാഗണിന്‍റെ ബ്ലൂമോഷന്‍ സാങ്കേതികതയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. കിലോമീറ്ററില്‍ വെറും 79 ഗ്രാം കരിമ്പുക മാത്രമേ ഇക്കോ അപ് പുറത്തുവിടുകയുള്ളൂ.
നാലു ഡോറുകളുള്ള അപ് മോഡലാണ് ക്രോസ് അപ്!. മറ്റ് മോഡലുകളെക്കാള്‍ മസില്‍ സൗന്ദര്യം ക്രോസ് അപ്പ് അവകാശപ്പെടുന്നുണ്ട്.
ഓപണ്‍ എയര്‍ അപ് മോഡലാണ് അസുര അപ്!. ഇതിന് ബി പില്ലര്‍ ഇല്ലെന്നറിയുക. അതായത് വാതിലടച്ചുള്ള ഒരേര്‍പാടിനും ഈ കാര്‍ നന്നല്ല.
അടുത്ത അപ് മോഡല്‍ ജി ടി അപ്! ആണ്. ഇത് സ്പോര്‍ട്സ് ജി ടി ഐ പതിപ്പാണ്. ഏത് അപ് വേരിയന്‍റിനെക്കാളും ശേഷിയുടെ കാര്യത്തില്‍ മുന്നിലാണ് ഈ അപ്.


Click it and Unblock the Notifications








