റിയോ എസ്‍യുവി 4.70 ലക്ഷത്തിന്

1.2 ലിറ്റര്‍ എംപിഎഫ്ഐ എന്‍ജിനാണ് റിയോക്കുള്ളത്. 75 കുതിരശക്ടിയും 104 എന്‍ എം ടോര്‍ക്കും കാറിനുണ്ട്. 16 കിമി മൈലേജ് എആര്‍എഐ ഉറപ്പ് നല്‍കുന്നു. 1,080 കിലോഗ്രാം ഭാരം. റിയോയുടെ ഡീസല്‍ പതിപ്പിന്‍റെ എക്സ്ഷോറൂം വില 5,30,000 ആണ്. താരതമ്യേന കുറഞ്ഞ അകലമാണ് വിലയുടെ കാര്യത്തില്‍ പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ സൂക്ഷിക്കുന്നതെന്നത് ശ്രദ്ധേയം. ഡീസല്‍-പെട്രോള്‍ എന്‍ജിനുകള്‍ ഏതാണ്ട് ഒരേ മൈലേജാണ് നല്‍കുന്നത്. വിലയുടെ കാര്യത്തില്‍ വലിയ അകലം പാലിക്കുന്നുമില്ല. ഇവിടെ താങ്കളുടെ തിരഞ്ഞെടുപ്പ് ഏതായിരിക്കും?
റിയോ എസ് യു വിക്ക് നാലി വേരിയന്‍റുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. ഇ എക്സ്, ഡി എക്സ്, എല്‍ എക്സ്, ജി എല്‍ എക്സ്. പവര്‍ സ്റ്റീയറിംഗ്, പവര്‍ അസിസ്റ്റഡ് ഫ്രണ്ട് വിന്‍ഡോകള്‍, ഉയര്‍ന്ന പതിപ്പുകള്‍ക്ക് ആന്‍റി ലോക്ക് ബ്രേക്കിംഗ്, ഇ ബി ഡി എന്നീ സുരക്ഷാ സന്നാഹങ്ങള്‍ ലഭ്യം. ഉയര്‍ന്ന പതിപ്പ് എ ബി എസ് ഇല്ലാതെയും സ്വന്തമാക്കാം.
റിയര്‍വ്യൂ മിററുകള്‍ ഇലക്ട്രിക് നിയന്ത്രണത്തോടെ ലഭ്യം. റിയര്‍ വൈപ്പര്‍, ഡീഫോഗര്‍ എന്നിവയുമുണ്ട്.


Click it and Unblock the Notifications








