ഗുജറാത്തില്‍ വിദഗ്ധത്തൊഴിലാളി ദാരിദ്ര്യം

വളര്‍ച്ചയുടെ ഗുജറാത്ത് മാതൃക ലോകത്തെ കാണിക്കാന്‍ വേണ്ടിക്കൂടിയാണ് ഗുജറാത്ത് മുഖ്യമന്ത്രി രണ്ട് ദിവസമായി പട്ടിണി കിടക്കുന്നത്. മോഡി പട്ടിണി കിടക്കുമ്പോള്‍ ഗുജറാത്തിലെത്തിയ ഓട്ടോ കമ്പനികള്‍ മറ്റൊരു ദാരിദ്യത്തെ നേരിടുകയാണ്. വിദഗ്ധത്തൊഴിലാളികളുടെ അപര്യാപ്തത ഗുജറാത്തിലെ ഓട്ടോ കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ഓട്ടോ ഹബ്ബായിത്തീരാന്‍ വേണ്ട സന്നാഹങ്ങളെല്ലാം ഒരുക്കുവാന്‍ ഗുജറാത്ത് ശ്രമിക്കുന്നുണ്ട്. ഓട്ടോ മേഖലയില്‍ ചെന്നൈയെ പിന്തള്ളി ഗുജറാത്ത് അന്തം വിട്ട വളര്‍ച്ച കാഴ്ച വെക്കുന്നതു സംബന്ധിച്ച പരസ്യങ്ങളുമായി ദേശീയ പത്രങ്ങള്‍ പെട്ടിക്കടകളില്‍ തൂങ്ങുന്നു. ഭൂമിയും മറ്റ് സൗകര്യങ്ങളുമെല്ലാം പറയുന്ന മാത്രയില്‍ തയ്യാറാക്കി നല്‍കുന്നതിനാലും ദില്ലി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോറില്‍ പെടുന്ന സാനന്ദില്‍ തന്നെ പ്ലാന്‍റ് സൗകര്യം ലഭിക്കുന്നതിനാലും പൂഷോ അടക്കമുള്ള കമ്പനികള്‍ ഗുജറാത്തിനാണ് മുന്‍ഗണന നല്‍കിയത്.

ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ് എന്നീ കമ്പനികള്‍ പുതിയ പ്ലാന്‍റ് സ്ഥാപിക്കുവാന്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ജനറല്‍ മോട്ടോഴ്സ്, ടാറ്റ എന്നീ കമ്പനികള്‍ ഇതിനകം തന്നെ പ്ലാന്‍റ് സ്ഥാപിച്ചു കഴിഞ്ഞു. ഹോണ്ട, ടൊയോട്ട എന്നീ കമ്പനികള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്‍റെ പ്ലാന്‍റും ഇവയ്ക്കൊപ്പം ഉയര്‍ന്നു വരും. മാരുതി സുസുക്കി 14,000 കോ‍ടിയുടെ നിക്ഷേപ പദ്ധതി ഗുജറാത്തില്‍ ആലോചിക്കുന്നുണ്ട്. നിലവിലെ കമ്പനികളും വരാനിരിക്കുന്ന പദ്ധതികളുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന വന്‍ തൊഴിലവസരങ്ങളെ ഉപയോഗപ്പെടുത്താനുള്ള വിദഗ്ധ തൊഴില്‍പ്പട നിലവില്‍ ഗുജറാത്തിലില്ല. അടുത്ത മൂന്നു വര്‍ഷത്തിനിടെ 10,000 തൊഴിലവസരങ്ങളെങ്കിലും ഗുജറാത്തിലെ ഓട്ടോമേഖലയിലുണ്ടാകും.

കമ്പനികളെ ക്ഷണിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വരുന്ന തൊഴിലവസരങ്ങളൊന്നും ഗുജറാത്തിന് ഉപയോഗപ്പെടുത്താനാവില്ലെന്ന് വ്യാവസായിക വിചാരകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്നെസ് ചെയര്‍മാന്‍ അമിത് കപൂര്‍ ചൂണ്ടിക്കാട്ടുന്നു.

80 ശതമാനം തൊഴില്‍ ശക്തി ഗുജറാത്തില്‍ നിന്നു തന്നെ കണ്ടെത്തേണ്ടതുണ്ട് എന്നതാണ് സര്‍ക്കാര്‍ നേരിടേണ്ടുന്ന വെല്ലുവിളി. ഇക്കാര്യം തന്നെയാണ് ഗുജറാത്തില്‍ തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഫോര്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മൈക്കേല്‍ ബൊനേഹം ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Monday, September 19, 2011, 12:52 [IST]
English summary
Finding enough people to fill prospective job openings a concern for firms that are setting up plants in Gujarat.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X