മാരുതി തൊഴിലാളികള്‍ക്ക് ജാമ്യമില്ല

Swift
അറസ്റ്റിലായ മാരുതി മനെസര്‍ പ്ലാന്‍റ് സമര നേതാക്കള്‍ക്ക് മജിസ്ത്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. മനെ,ര്‍ പ്ലാന്‍റ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രസിഡന്‍റ് സോനു ഗജ്ജാര്‍, സെക്രട്ടറി ശിവ് കുമാര്‍, എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ രവീന്ദര്‍ കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. മൂന്നുപേരെയും കഴിഞ്ഞദിവസം 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റ‍ഡിയില്‍ വിട്ടു. മൂന്നു പേരും ഇന്ന് മറ്റൊരു ജാമ്യാപേക്ഷ സമര്‍പിക്കും.

നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച നടപടി മനെസര്‍ പ്ലാന്‍റ് പരിസരത്തെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

അതേസമയം മാരുതി സുസുക്കി മാനേജ്‍മെന്‍റ് കടുംപിടിത്തം തുടരുകയാണ്. അടുത്ത നടപടി എന്തെന്നാലോചിക്കുവാന്‍ സംഘടനയുടെ എക്സിക്യുട്ടീവ് യോഗം ഉടന്‍ തന്നെ ചേരുമെന്ന് സുസുക്കി പവര്‍ട്രെയ്ന്‍ ഇന്ത്യ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ രാജേഷ് കുമാര്‍ അറിയിച്ചു. സുസുക്കി പ്ലാന്‍റുകളിലെ തൊഴിലാളികളും മനെസര്‍ പ്ലാന്‍റ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.

മനെസര്‍ പ്ലാന്‍റില്‍ നിന്ന് പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ കമ്പനി തയ്യാറാകാത്തതിനാല്‍ സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെല്ലാം പാളിയിരിക്കുകയാണ്. നല്ലനടപ്പ് കരാറില്‍ ഒപ്പിടണമെന്ന് വിവിധ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിക്കുന്ന നടപടി തുടരുമെന്നാണ് മാരുതി വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 20, 2011, 12:45 [IST]
English summary
The labour crisis at the Maruti Suzuki India aggravated on Monday when the bail plea of three union leaders arrested on Sunday was rejected by a court.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X