സ്വര്‍ണമുരുക്കിയോഴിച്ച് നാനോ

Golden Nano
ഇരുപത്തിരണ്ടോളം തട്ടാന്‍മാര്‍ ഉലയൊരുക്കി, രാവും പകലും സ്വര്‍ണം തീയിലുരുക്കി, തൃത്തകിടാക്കി, ചേലൊത്തൊരു നാനോ തീര്‍ത്തു. ഇന്ത്യയുടെ സ്വര്‍ണപ്പണിയുടെ പാരമ്പര്യം 5000-മാണ്ടിലേക്ക് കടന്നത് പ്രമാണിച്ചാണ് മുംബൈയിലെ തട്ടാന്‍മാര്‍ സ്വര്‍ണ നാനോ തീര്‍ത്തത്.

നാനോ മുഴുവനും സ്വര്‍ണം പൂശി പുറത്തെത്തിയപ്പോള്‍ അത്ഭുതമേ, ലക്ഷം രൂപയുടെ നാനോ 22 കോടിയുടെ മതിപ്പുള്ളതായി മാറി. ഇതിന് 80 കിലോയിലധികം സ്വര്‍ണം വേണ്ടി വന്നു. 15 കിലോയോളം വെള്ളിയും ഉരുക്കിയൊഴിച്ചു.

നാനോയുടെ എക്സ്റ്റീരിയര്‍ ഡിസൈനിനനുസരിച്ച് പാളികള്‍ തീര്‍ക്കുകയായിരുന്നു സ്വര്‍ണപ്പണിക്കാര്‍ ആദ്യം ചെയ്തത്. പിന്നീടവ ഓരോന്നായി വിളക്കിച്ചേര്‍ത്തു.

സ്വര്‍ണ നാനോ വില്‍ക്കാനുദ്ദേശിച്ച് നിര്‍മിച്ചതല്ല. ഇത് ടാറ്റ കമ്പനി സ്വന്തമാക്കും. നാനോയുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളില്‍ സ്വര്‍ണ നാനോയെക്കൂടി ഉള്‍പ്പെടുത്താനാണ് ടാറ്റയ്ക്ക് പരിപാടി.

സ്വര്‍ണക്കാര്‍ എന്നത് ഇതാദ്യത്തെ സംഭവമല്ല. അറേബ്യയിലെ ദുബായ് നഗരത്തില്‍ പണ്ടൊരു ഷെയ്ക്ക് മെഴ്സിഡസ് ബെന്‍സിന്‍റെ എസ് ക്ലാസ് ശുദ്ധമായ സ്വര്‍ണം പൂശിയെടുത്തിരുന്നു.

More from DriveSpark

Article Published On: Tuesday, September 20, 2011, 16:27 [IST]
English summary
The golden Nano is said to be worth Rs.22 crores and is adorned by several gems and precious stones. More than 22 jewellery workers were involved in the development of this car. Over 80 kilos of gold and 15 kilos of silver have been used to craft the exterior panels of this golden Nano.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X