ബുദ്ധിമാനായ കാര്‍

Car
കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്ന കാര്‍ എന്നു കേള്‍ക്കുമ്പോള്‍ എന്തു തോന്നുന്നു? ഓ ഇതൊക്കെ കുറെ കേട്ടതാ എന്നല്ലേ? ഒരുത്തന്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് എങ്ങാണ്ടോ ഇരുന്ന് കാറിനെ നിയന്ത്രിക്കും. തീവ്രവാദികളുടെയും മറ്റും കേന്ദ്രങ്ങളില്‍ കടന്നു ചെല്ലും. കാറില്‍ ഘടിപ്പിച്ച എ കെ 47 തൊണ്ട തുറക്കും. ടമാര്‍....പടാര്‍....

എന്നാല്‍ കാര്യം ഇതൊന്നുമല്ല. ബര്‍ലിനിലെ ഫ്രയി യൂണിവേഴ്സിറ്റിയിലെ കൃത്രിമ മനുഷ്യബുദ്ധിയെക്കുറിച്ച് പഠിക്കുന്ന റിസര്‍ച്ച് പിള്ളേരാണ് പുതിയ കാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചുറ്റുഭാഗവും കണ്ണുണ്ട് കാറിനെന്നു പറയാം. ക്യാമറകളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും സാറ്റലൈറ്റുമെല്ലാം ഉപയോഗിച്ച് ചുറ്റുപാടിനെ നിരീക്ഷിച്ചാണ് കാര്‍ മുന്നോട്ടു പോകുക. കാറിന്‍റെ മുകള്‍ ഭാഗത്ത് ലേസര്‍ സ്കാനര്‍ ഘടിപ്പിച്ചിട്ടുണ്ട്. റിയര്‍ ബമ്പറിലുമുണ്ട് സ്കാനര്‍. മുമ്പില്‍ ക്യാമറകളുമുണ്ട്. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായി കാറിനെ എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഗവേഷകര്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.

70 മീറ്റര്‍ പരിസരത്തുള്ള വാഹനങ്ങളെ അവയുടെ അളവുതൂക്കങ്ങളോടും ഭാരം, വേഗത തുടങ്ങിയ വിശദാംശങ്ങളോടെയും തിരിച്ചറിയാന്‍ ബുദ്ധിമാനായ ഈ കാറിന് കഴിയും. കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിങ്ങനെ വകതിരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കും. മനുഷ്യന്‍ പ്രതികരിക്കുന്നതിനെക്കാള്‍ വേഗത്തില്‍ റോഡില്‍ പ്രതികരിക്കാന്‍ ഈ കാറിന് സാധിക്കും.

ഫോക്സ്‍വാഗണ്‍ പസ്സാറ്റ് ആണ് കൃത്രിമബുദ്ധി പരീക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തിരിക്കുന്ന കാര്‍.

More from DriveSpark

Article Published On: Wednesday, September 21, 2011, 14:53 [IST]
English summary
It can talk, see, drive and no longer needs a human being to control it by remote. The car of the future - completely computer controlled - is on the streets of Berlin.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X