സണ്ണി ഡീസല്‍ ജനുവരിയില്‍?

പെട്രോള്‍ വിലക്കയറ്റം മൂലം വിപണിയില്‍ ഭ്രാന്തമായ ഡിസല്‍ പതിപ്പ് ഡിമാന്‍റ് നിലനില്‍ക്കുന്നുണ്ട്. പെട്രോളിന് വിലകൂടുന്നു എന്ന വസ്തുതയെ മാത്രം അടിസ്ഥാനമാക്കിയുള്ള ഈ പാച്ചില്‍ എത്ര കാലം തുടരുമെന്നത് ഒരു ചോദ്യമാണ്. എങ്കിലും നിലവിലെ അവസ്ഥയില്‍ ഡീസല്‍ പതിപ്പ് ഒരത്യാവശ്യം തന്നെയാണ്.
സണ്ണിയുടെ ഡീസല്‍ പതിപ്പ് 2012 ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് ഊഹിക്കപ്പെടുന്നത്. 2012 ഇന്ത്യന്‍\ ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കാനാണ് പരിപാടിയെന്ന് അറിയുന്നു. 1.5 ലിറ്ററിന്‍റെ ഡിസിഐ റിനോ ഡീസല്‍ എന്‍ജിനായിരിക്കും സണ്ണി ഡീസലിന് ഉണ്ടായിരിക്കുക. 85 കുതിരശക്തിയും 200 എന്‍ എം ടോര്‍ക്കും ലഭിക്കും.


Click it and Unblock the Notifications








