ലിനിയയ്ക്കും പൂന്തോയ്ക്കും വന്‍ വിലക്കിഴിവ്!

ഡിസ്കൗണ്ടുകളാണ് കാര്‍ വിപണിയെ ഇപ്പോള്‍ ഭരിക്കുന്നതെന്നു പറയാം ഇന്‍ഷൂറന്‍സ് ഡിസ്കൗണ്ടും കാഷ് ഡിസ്കൗണ്ടും മുതല്‍ വണ്ടിക്ക് പെട്രോള്‍ സൗജന്യമായി അടിച്ചുകൊടുക്കുന്ന ഏര്‍പാട് വരെ തുടങ്ങിയിട്ടുണ്ട് കമ്പനികള്‍. പുതിയ വാര്‍ത്ത ഫിയറ്റില്‍ നിന്നാണ്. സംങ്ങതി ഡിസ്കൗണ്ട് തന്നെ.
ഫിയറ്റിന്‍റെ ഹാച്ച്ബാക്കായ പൂന്തോ, സെഡാന്‍ കാറായ ലിനിയ എന്നീ മോഡലുകള്‍ക്കാണ് ഡിസ്കൗണ്ട്. ഇന്ത്യന്‍ വിപണിയോടുള്ള ഒടുക്കത്തെ പ്രതിബദ്ധത കൊണ്ടാണ് ഇങ്ങനെ വില കുറയ്ക്കുന്നതെന്ന് ഫിയറ്റ് ഇന്ത്യ ചീഫ് എക്സ്ക്യുട്ടീവ് അറിയിക്കുന്നു.
ലിനിയയ്ക്ക് 1,30,000 രൂപയും പൂന്തോയ്ക്ക് 75,000 രൂപയുമാണ് കിഴിവ്. സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കിഴിവ് കാലാവധി. പഴയ കാര്‍ എക്സ്‍ചേഞ്ച് ചെയ്യുന്നവര്‍ക്ക് 20,000 രൂപയുടെ കിഴിവ് കൂടുതലായി ലഭിക്കും. 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ് പദ്ധതിയും 50 മാസത്തെ റോഡ് അസിസ്റ്റന്‍സും കൂടെയുണ്ട്.
ഫിയറ്റ് ലിനിയ പെട്രോളിന്‍റെ കൊച്ചി അങ്ങാടിയിലെ ഇളവോടുകൂടിയ വില താഴെപ്പറയും പ്രകാരമാണ്.
ലിനിയ ആക്ടിവ 5,26,578 രൂപ. ടോപ് വേരിയന്‍റായ ലിനിയ ഇമോഷന്‍ പികെയുടെ വില 6,50,745.
ഡീസലിന്‍റെ വില- ലിനിയ ആക്ടിവ 6,20,854, ലിനിയ ഇമോഷന്‍ പികെ 7,53,028
ഫിയറ്റ് പൂന്തോ പെട്രോളിന്‍റെ വില ബേസ് പതിപ്പ് പൂന്തോ 1.2 ആക്ടീവ്- 3,62,338. ടോപ് വേരിയന്‍റ് പൂന്ടോ 1.4 ഇമോഷന്‍ പി കെ- 5,34,570.
ഡീസല്‍ ബേസ് പതിപ്പ് പൂന്തോ ആക്ട്രിവ്- 4,48,454. ടോപ് വേരിയന്‍റ് പൂന്തോ ഇമോഷന്‍ പികെ- 6,15,824


Click it and Unblock the Notifications








