സ്വിഫ്റ്റിനു ശേഷം എ സ്റ്റാറും കിട്ടാക്കനി

Maruti Susuki A-Star
പുതിയ സ്വിഫ്റ്റിന്‍റെ കാത്തിരിപ്പ് സമയം നിലവില്‍ എട്ട് മാസമാണ്. മാരുതി മനെസര്‍ പ്ലാന്‍റിലെ കാര്യങ്ങള്‍ ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ സ്വിഫ്റ്റിനെ കാത്തിരുന്ന് ജന്മം പാഴാവും എന്നതാണ് സ്ഥിതി. ഈയവസ്ഥയെ നേരിടാന്‍ മാരുതി ചില തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. പുതിയ സ്വിഫ്റ്റ് വാങ്ങാന്‍ ചെന്നാല്‍ നിങ്ങള്‍ക്കത് കേള്‍ക്കാനാവും.

ചില ഡിസൈനിംഗ് മാറ്റങ്ങള്‍ മാത്രമാണ് പുതിയ സ്വിഫ്റ്റില്‍ വരുത്തിയിരിക്കുന്നത്. അല്‍പം ഇന്‍റീരിയര്‍ സ്പേസും ബൂട്ട് സ്പേസുമെല്ലാം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ജിന്‍ സവിശേഷതകള്‍ പഴയതു തന്നെ. എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് പഴയ സ്വിഫ്റ്റ് വാങ്ങിക്കൂടാ? പഴയ സ്വിഫ്റ്റ് ഇപ്പോഴും ചില ഡീലര്‍മാരുടെ പക്കല്‍ സ്റ്റോക്കുണ്ട് എന്നതാണ് കാര്യം. സ്വിഫ്റ്റ് ആവശ്യത്തിന് പുറത്തിറങ്ങാത്തതിനാല്‍ മാരുതിയോട് വൈകാരിക പ്രതിബദ്ധതയില്ലാത്തവരെല്ലാം മറ്റ് കാറുകളെ നോക്കി പോവുകയാണ്. ഇതിനെ തടയാന്‍ വാക്‍സാമര്‍ത്ഥ്യമല്ലാതെ മാരുതിക്ക് ഇപ്പോള്‍ മറ്റൊന്നും തന്നെ സാധ്യമല്ല.

പുതിയ വാര്‍ത്ത ഇതൊന്നുമല്ല. മാരുതി മനെസര്‍ പ്ലാന്‍റില്‍ തന്നെയാണ് എ സ്റ്റാര്‍ ഉത്പാദനവും നടക്കുന്നത്. എ സ്റ്റാര്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്ന മോഡലല്ലെങ്കിലും യൂറോപ്യന്‍, ഏഷ്യന്‍ വിപണികളില്‍ സജീവമാണ്. സമരത്തെ തുടര്‍ന്ന് കയറ്റുമതി വെട്ടിച്ചുരുക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കമ്പനി. എന്തു സംഭവിച്ചാലും ശരി ജപ്പാനിലുള്ള പോലത്തെ അച്ചടക്കം തൊഴിലാളികള്‍ പാലിച്ചേ മതിയാവൂ എന്ന കടും പിടിത്തത്തില്‍ സുസുക്കി മേധാവി ഒസാമു സുസുക്കിയും. എന്തു ചെയ്യും?

കമ്പനിക്ക് അനുകൂലമായി നിലപാടെടുക്കുന്ന ചുരുക്കം ചില തൊഴിലാളികളെ ഉപയോഗിച്ച് മാരുതി പുതിയ സ്വിഫ്റ്റ് നിര്‍മാണം വര്‍ധിപ്പിച്ചിട്ടുണ്ട്. ചില തൊഴിലാളികളെ ഗുഡ്‍ഗാവ് പ്ലാന്‍റില്‍ നിന്ന് കടമെടുത്തിട്ടുമുണ്ട്. ഏതാണ്ട് 1100 തൊഴിലാളികള്‍ മനെസര്‍ പ്ലാന്‍റില്‍ സമരത്തിലാണ്.

മാരുതി തൊഴിലാളികള്‍ നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കുകയും ജപ്പാനിലുള്ള പൊലത്തെ അച്ചടക്കം തൊഴില്‍ സാഹചര്യങ്ങളില്‍ വരികയും മാരുതി തന്നെയും നല്ലനടപ്പ് പ്രഖ്യാപിക്കുകയും ചെയ്യുന്ന ആ നല്ല നാളെക്കായി സ്വിഫ്റ്റ്-എ സ്റ്റാര്‍ പ്രേമികളേ, കാത്തിരിക്കുക.

More from DriveSpark

Article Published On: Thursday, September 22, 2011, 17:33 [IST]
English summary
Maruti Suzuki has now revealed that the strike has also severely affected the exports of the A-Star hatchback. The small car is exported to various European the Asian countries as the Alto. The carmaker has said the reduced production had delayed the export of the A-Star.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X