സ്വിഫ്റ്റ് ഡിസൈറിന് തീപിടിച്ചു

ഗുണനിലവാര പരിശോധനയില്‍ തൊഴിലാളികള്‍ നടത്തിയ ചില കൃത്രിമങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ചാണ് മാരുതി മനെസര്‍ പ്ലാന്‍റിലെ ചില തൊഴിലാളികളെ ഈയിടെ പുറത്താക്കിയത്. പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ല. തൊഴിലാളികള്‍ സമരം തുടരുകയാണ്.
കമ്പനിയുടെ ആരോപണം സത്യമാണെങ്കില്‍, ചില വാഹനങ്ങളെങ്കിലും കൃത്രിമം നടന്നത് കണ്ടു പിടിക്കപ്പെടാതെ നിരത്തിലിറങ്ങിയിട്ടുണ്ടാകാമെന്ന് ആശങ്ക പടരുന്നുണ്ട്. സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍, എ സ്റ്റാര്‍, റിറ്റ്സ് എന്നീ കാറുകളാണ് മനെസര്‍ പ്ലാന്‍റില്‍ നിര്‍മിക്കുന്നത്.
എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ വണ്ടി നിറുത്തുകയായിരുന്നുവെന്ന് ഡിസൈര്‍ ഉടമ പറയുന്നു. അധികം താമസിയാതെ കാര്‍ തീപ്പിടിക്കുകയായിരുന്നു.
തൊഴിലാലികളുമായി നല്ലനടപ്പില്ലാത്ത മാരുതി മാനേജ്‍മെന്‍റ് നടപടി ഉല്‍പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മയില്‍ കലാശിച്ചിരിക്കാമെന്ന് ടീം ബി എഛ് പി ഓട്ടോപോര്‍ട്ടല്‍ അഭിപ്രായപ്പെടുന്നു. മനെസര്‍ പ്ലാന്‍റിലേക്ക് കടക്കാന്‍ നല്ലനടപ്പ് കരാര്‍ ഒപ്പിടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാനേജ്‍മെന്‍റ് ഇപ്പോഴും.


Click it and Unblock the Notifications








