സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാര്‍ നാനോ!

ഇന്ത്യയിലെ ടാറ്റ നാനോ ഉപഭോക്താക്കളില്‍ 10 ശതമാനം പേരും സ്ത്രീകളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. നാനോ കാര്‍ കൈകാര്യം ചെയ്യാനുള്ള എളുപ്പമാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍. ആണുങ്ങളുടെ പാര്‍ക്കിംഗ് ഇടങ്ങളില്‍ വലിയ കാറും കൊണ്ടു ചെന്ന് മല്ലിടാന്‍ കഴിയാത്തതാണ് പെണ്ണുങ്ങള്‍ നാനോയെ തെരഞ്ഞെടുക്കുന്നതിന് മുഖ്യ കാരണം. എവിടെയും പാര്‍ക്കു ചെയ്യാം. ഏത് ട്രാഫിക്കിനെയും മറികടന്ന് ഓഫീസില്‍ കൃത്യസമയത്തെത്തി ബോസ്സിനെ പ്രീതിപ്പെടുത്താം.
ബങ്കളുരുവിലെ 20 ശതമാനം നാനോ ഉപഭോക്താക്കളും സ്ത്രീകളാണ്. അതായത് ഓരോ അഞ്ച് നാനോ ഉപഭോക്താക്കളില്‍ ഒരാള്‍ സ്ത്രീയാണ്. സ്വതന്ത്രമായി കൈകാര്യം ചെയ്യാം എന്നതുതന്നെയാണ് ഇവിടെയും സ്ത്രീകളെ ആകര്‍ഷിക്കുന്ന ഘടകം.
സ്ത്രീകള്‍ നാനോ സ്വന്തമാക്കാനുള്ള മറ്റൊരു കാരണം നാനോയുടെ വിലക്കുറവാണ്. ഇന്ധനക്ഷമതയും ആക്രഷിക്കുന്ന ഘടകമാണ്. കയറ്റം കയറുവാന്‍ നാനോയുടെ 650 സിസി എന്‍ജിന്‍ യാതൊരു മടിയും കാണിക്കുന്നില്ല എന്നതും പ്രധാന ഘടകമാണ്.
നാനോയുടെ ഫണ്ണി ലുക് മറ്റൊരു ഘടകമാണ്. കൗതുകങ്ങളെ ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥയെ നാനോ ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഫോക്സ്‍വാഗണ്‍ ബീറ്റിലിന് സ്ത്രീ ഉപഭോക്താക്കള്‍ കൂടിയതിന് കാരണം അതിന്‍റെ ഡിസൈനിലെ ആകര്‍ഷകത്വം കൂടിയാണ്. ബീറ്റിലിനെ ആണാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഫലം നടന്നുകൊണ്ടിരിക്കുന്ന ഫ്രാങ്കഫര്‍ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications








