മഹീന്ദ്രയുടെ എയര്‍ കണ്ടീഷന്‍ഡ് ട്രാക്ടര്‍

ചണ്ഡിഗഡില്‍ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച കിസാന്‍ മേളയില്‍ പുതിയ ട്രാക്ടര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ക്ഷീണം കുറയ്ക്കുന്നതിനാല്‍ എ സി ട്രാക്ടറില്‍ കൂടുതല്‍ സമയം ജോലിയെടുക്കാന്‍ കഴിയും. ഇത് പഞ്ചാബില്‍ ഇനിയൊരു ഹരിതവിപ്ലവം കൂടി കൊണ്ടു വരുമെന്നാണ് മഹീന്ദ്രയുടെ അഭിപ്രായം.
കടലാസുകൃഷി നടത്തുന്ന നമ്മുടെ കാര്‍ഷിക സര്‍വകലാശാലകളില്‍ ഇത്തരമൊരെണ്ണം കൊണ്ടു വന്ന് പ്രദര്‍ശനം സംഘടിപ്പിക്കാവുന്നതാണ്.
അര്‍ജുന്‍ ഇന്‍റര്‍നാഷണല്‍ എന്നാണ് ട്രാക്ടറിന്‍റെ പേര്. 85 കുതിരശക്തിയാണ് അര്‍ജുനനുള്ളത്. ഈ വരര്‍ഷം ഒടുവില്‍ പുറത്തിറങ്ങുന്ന ട്രാക്ടറിന്‍റെ വില 15 ലക്ഷം രൂപയായിരിക്കും. സാധാരണ ട്രാക്ടറിന്‍റെ വില 7 ലക്ഷം രൂപയാണ്.


Click it and Unblock the Notifications








