നിസ്സാന്‍ പ്ലാന്‍റ് നാല് ലക്ഷമാക്കും

പ്ലാന്‍റ് ശേഷി ഉയര്‍ത്തുന്നതിനായുള്ള പഠനങ്ങള്‍ നടന്നു വരികയാണെന്ന് നിസ്സാന്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സാധ്യതകള്‍ തങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവാണ് പ്ലാന്‍റ് ശേഷി ഉയര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് നിസ്സാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കൊമിനോബു ടോക്കിയാമ അറിയിച്ചു.
ഫ്രഞ്ച് കമ്പനിയായ റിനോയുമായി സംയുക്ത സംരംഭത്തിലാണ് ഒറഗഡം പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. 4500 കോടി രൂപയാണ് ഇരുവരുടെയും നിലവിലെ നിക്ഷേപം. മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന്‍ എന്നിവ ഇറങ്ങുന്നത് ഒറഗഡം പ്ലാന്‍റില്‍ നിന്നാണ്.
കൂടുതല്‍ മോഡലുകള്‍ വിപണിയിലിറക്കാന്‍ നിസ്സാന് പദ്ധതിയുണ്ട്. സണ്ണിയുടെ ഡീസല്‍ പതിപ്പ് ജനിവരിയില്‍ പുറത്തിറങ്ങിയേക്കും. ഒറഗഡം പ്ലാന്‍റ് കയറ്റുമതിയിലും കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.


Click it and Unblock the Notifications








