ഫോക്സ്‍വാഗണ്‍ മാപ്പുപറയണമെന്ന് സുസുക്കി

Logo
സുസുക്കിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്ന തരത്തില്‍ പ്രസ്താവന നടത്തിയ ഫോക്സ്‍വാഗണിനെതിരെ സുസുക്കി കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നു. മാപ്പ് പറഞ്ഞേ മതിയാവൂ എന്നാണ് സുസുക്കിയുടെ പുതിയ നിലപാട്.

ഫിയറ്റില്‍ നിന്ന് എന്‍ജിന്‍ വാങ്ങാന്‍ കരാറുണ്ടാക്കിയതിലൂടെ ഫോക്സ്‍വാഗണുമായി നേരത്തെയുണ്ടാക്കിയ കരാര്‍ സുസുക്കി ലംഘിച്ചുവെന്ന ആരോപണമുയര്‍ത്തി ഫോക്സ്വാഗണ്‍ രംഗത്തു വന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സുസുക്കിയുടെ ചെറുകാര്‍ സാങ്കേതികത ഊറ്റിയെടുക്കാനുള്ള ഫോക്സ്‍വാഗണിന്‍റെ ശ്രമങ്ങള്‍ പാളിയതിന്‍റെ നിരാശയാണ് പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണമെന്ന് ചിലര്‍ ഊഹിക്കുന്നുണ്ട്.

ഇതിനിടെ സുസുക്കിയെ ഏറ്റെടുക്കാന്‍ ഫോക്സ്‍വാഗണിന് പദ്ധതിയുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതില്‍ എന്തെങ്കിലും മുന്നേറ്റമുണ്ടോ എന്ന കാര്യം ഇപ്പോഴും തീര്‍പ്പായിട്ടില്ല. എന്തായാലും കമ്പനിയുടെ റെപ്യൂട്ടേഷന് കളങ്കമുണ്ടാക്കിയ ഫോക്സ്‍വാഗണ്‍ മാപ്പു പറയണമെന്നു തന്നെയാണ് സുസുക്കിയുടെ നിലപാട്. കരാര്‍ ലംഘനം നടത്തിയെന്ന പ്രസ്താവന ബാലിശവും സത്യവിരുദ്ധവുമാണെന്ന് സുസുക്കി ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Friday, September 23, 2011, 16:24 [IST]
English summary
VW made a statement to this effect previously saying Suzuki violated their contract by sourcing diesel engines from rival Fiat. Suzuki refutes the allegation and believes thier global reputation has been significantly damaged by the announcement.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X