മിനി 25 ലക്ഷത്തിന് ഇന്ത്യയിലേക്ക്

ആഡംബര മിനി കോംപാക്ട് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇല്ല എന്നത് മിനിയുടെ വിപണി സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇന്ത്യന്‍ നഗരങ്ങളിലെ ഇടുങ്ങിയ തെരുവുകളെ ആഡംബര പൂര്‍വം താണ്ടണമെങ്കില്‍ ഇന്ന് ഫോക്സ്‍വാഗണ്‍ ബീറ്റിലും ഫിയറ്റ് 500-മാണ് ഇന്ന് രക്ഷ. രാജ്യത്തെ ആഡംബര കാര്‍ വിപണി വളരുമ്പോഴും എന്തുകൊണ്ടോ ഇവ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കുന്നില്ല.
മിനിയുടെ കൂപ്പര്‍, കണ്‍ട്രിമാന്‍, ക്ലബ്‍ഡോര്‍, കാബ്രിയോ എന്നീ പതിപ്പുകളാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന പതിപ്പായ ക്ലബ്‍മാന്‍ 30 ലക്ഷത്തിലധികം ഇന്ത്യന്‍ വിപണിയില്‍ വിലമതിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
1960-കളിലാണ് മിനി കൂപ്പര്‍ ബ്രിട്ടനില്‍ രംഗത്തെത്തുന്നത്. മിനിയുടെ ക്ലാസിക് ഡിസൈനും ഉയര്‍ന്ന ഉപയോഗമൂല്യവും ചേര്‍ന്ന് മികച്ച ബ്രാന്‍ഡാക്കി അതിനെ ഉയര്‍ത്തി.


Click it and Unblock the Notifications