സ്വിഫ്റ്റ് ബുക്കിംഗ് റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു

ആഗസ്റ്റ് 17-നാണ് സ്വിഫ്റ്റ് വിപണിയില്‍ എത്തിയത്. അന്നുവരെയുള്ള ബുക്കിംഗ് നില വാര്‍ത്തകളില്‍ ഇടം പിടിട്ടിരുന്നു. 40,000ത്തിലധികം ബുക്കിംഗാണ് പുതിയ സ്വിഫ്റ്റിന്‍റെ വിലയോ സവിശേഷതകളോ അറിയുന്നതിനും മുമ്പുതന്നെ ലഭിച്ചത്. മാരുതി ബ്രാന്‍ഡിലുള്ള ഇന്ത്യക്കാരുടെ വിശ്വാസം വിളിച്ചറിയിക്കുന്നതായിരുന്നു പ്രസ്തുത വാര്‍ത്തകള്‍. നിലവിലെ ബുക്കിംഗ് നില 1.08 ലക്ഷമാണെന്നാണ് അറിയുന്നത്.
മാരുതി മനെസര്‍ പ്ലാന്‍റില്‍ സമരം തുടരുന്നത് മൊത്തത്തിലുള്ള ഉല്‍പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമധികം ഡിമാന്‍റുള്ള സ്വിഫ്റ്റിന്‍റെ ഉത്പാദനത്തെ ബാധിക്കാതിരിക്കാന്‍ കമ്പനി കരുതലെടുത്തിട്ടുണ്ട്. കമ്പനിയുടെ ഭാഗത്ത് നിലയുറപ്പിച്ചിട്ടുള്ള ചുരുക്കം ചില തൊഴിലാളികളെ ഉപയോഗിച്ച് ദിനം പ്രതി 700 സ്വിഫ്റ്റ് വീതം പുറത്തിറക്കുന്നുണ്ട്.


Click it and Unblock the Notifications








