ഹോണ്ടയുടെ ചെറുകാര്‍ എത്തി

Honda Brio
ഹോണ്ടയുടെ ചെറുകാര്‍ പ്രവേശം ഇന്നുച്ചയ്ക്ക് 12 മണിക്ക് നടന്നു. പ്രതീക്ഷിച്ച വിലയില്‍ തന്നെയാണ് ഹോണ്ടയുടെ ബ്രീയോ വിപണിയിലെത്തിയിരിക്കുന്നത്. 3.95 ലക്ഷമാണ് കാറിന്‍റെ വില. നാല് പതിപ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

ഹോണ്ട ജാസ്സിനുള്ള അതേ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബ്രീയോയ്ക്കും ഉപയോഗിച്ചിട്ടുള്ളത്. ട്യൂണിംഗിലൂടെ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് എന്‍ജിന്. 88 കുതിരശക്തിയാണ് മാറ്റം വരുത്തിയ എന്‍ജിന് ലഭിക്കുക. 108 എന്‍ എം ടോര്‍ക്കും ലഭിക്കും. ഹോണ്ട ജാസ്സിന്‍റെ എന്‍ജിന്‍ ശേഷി 80 കുതിരശക്തിയാണ്.

നിലവില്‍ ഹോണ്ട ബ്രീയോയുടെ 80 ശതമാനം ഘടകഭാഗങ്ങളും ഉല്‍പാദിപ്പിക്കുന്നത് തദ്ദേശമായാണ്. ഇത് 90 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാന്‍ ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.

ഹോണ്ടയുടെ വിവിധ പതിപ്പുകളുടെ വിലനിലവാരം ചുവടെ

ഇ എം ടി - 3.95 ലക്ഷം
എസ് എം ടി - 4.35 ലക്ഷം
എസ്(ഒ)എംടി - 4.90 ലക്ഷം
വിഎംടി - 5.1 ലക്ഷം

More from DriveSpark

Article Published On: Tuesday, September 27, 2011, 14:39 [IST]
English summary
Honda has stepped into the entry level hatchback segment with the entry of the Brio. Starting at a price of Rs.3.95 Lakhs, the Brio will be available in four trim versions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X