വരുന്നൂ ഒരു വണ്ടി ചെറുകാറുകള്‍

സ്കോഡ, ഫിയറ്റ്, റിനോ, ഫോക്സ്‍വാഗണ്‍, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം ചെറുകാറുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മൊത്തം 25 ലക്ഷം കാറുകളുടെ വില്‍പനയാണ് ഇന്ത്യനമ്‍ വിപണിയുടെ വാര്‍ഷികക്കണക്ക്. ഇതില്‍ 70 ശതമാനവും ചെറുകാറുകളുടേതാണ്. ഇക്കാരണത്താല്‍ ആഡംബരവുമായി കയറി വന്നവര്‍ പോലും ചെറുകാര്‍ വിപണിയിലേക്ക് ഇറങ്ങിത്തിരിക്കുകയാണ്.
മാരുതി സുസുക്കിയുടെ സെര്‍വോയാണ് ഇതില്‍ ഏറ്റവുമധികം പ്രതീക്ഷയോടെ ആളുകള്‍ കാത്തിരിക്കുന്ന താരം. മാരുതി 800-ന് പകരക്കാരന്‍ എന്ന വിശേഷണമാണ് കേട്ടുവരുന്നതെങ്കിലും വിപണിയിലെ ആള്‍ട്ടോയുടെ സാന്നിധ്യവും എതിര്‍ നിരയിലെ നാനോയുടെ സാന്നിധ്യവും വെച്ച് തട്ടിക്കിഴിച്ചാല്‍ സെര്‍വോയുടെ യഥാര്‍ഥ ദൗത്യം പിടികിട്ടും. ശക്തനായ ഒരു എതിരാളിയില്ലാത്ത നാനോയ്ക്ക് സെര്‍വോ തീര്‍ച്ചയായും "ആശ്വസം" പകരും. കോംപ്രമൈസുകളില്ലാതെ കുറെക്കൂടി മികച്ച സവിശേഷതകളോടെ, വിലയില്‍ നാനോയ്ക്ക് അല്‍പം മുകളിലായി സ്ഥാനം പിടിച്ചാല്‍ വിപണിയെ കൈയടക്കാന്‍ സെര്‍വോയ്ക്ക് വല്ലാതെ പ്രയാസപ്പെടേണ്ടി വരില്ല.
ഹ്യൂണ്ടായിയുടെ ഇയോണാണ് വരാനിരിക്കുന്ന മറ്റൊരു ചെറുകാര്‍. രണ്ടര ലക്ഷത്തിന്‍റെ പരിസരത്തില്‍ വിലകണ്ട്, ട്രന്‍ഡിയായ ഡിസൈനുമായി കടന്നു വരുന്ന ഇയോണ്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നു തന്നെ കരുതണം.
ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ അപ് ചെറുകാറിന്‍റെ അഞ്ച് കണ്‍സെപ്റ്റുകളാണ് ഫോക്സ്‍വാഗണ്‍ അവതരിപ്പിച്ചത്. ചെറുകാര്‍ വിപണിയില്‍ എന്തുകൊണ്ടും സ്ഥാനം നേടാന്‍ കരുത്തുള്ള ഡിസൈനാണ് അപ്പിന്‍റേത്. ഓട്ടോഷോയില്‍ അപ്പിന്‍റെ നാല് ഡോറുള്ള പതിപ്പും അവതരിപ്പിച്ചിരുന്നു. ഇത് ഇന്ത്യന്‍ വിപണിയെ ലാക്കാക്കിയുള്ള മോഡലാണ്.


Click it and Unblock the Notifications








