പറഞ്ഞതൊന്നും നാനോയിലില്ല, ടാറ്റ പിഴയൊടുക്കണം

ടാറ്റ നാനോ സി എക്സ് പതിപ്പിന് വേണ്ടി ലുധിയാനയിലെ ദാദ മോട്ടോഴ്സ് വഴി ഉര്‍മിള്‍ അപേക്ഷിച്ചത്. ബുക്കിംഗ് തുകയിനത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി 1.20 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ജൂലായില്‍ അപേക്ഷ നല്‍കിയപ്പോള്‍ സെപ്തംബറില്‍ ഡെലിവറി നടക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഡിസംബറില്‍ മാത്രമാണ് തനിക്ക് കാര്‍ ലഭിച്ചതെന്ന് ഉര്‍മിള്‍ ചൂണ്ടിക്കാട്ടി. ലഭിച്ച കാറിലാകട്ടെ പറഞ്ഞ സവിശേഷതകളൊന്നും തന്നെ കാണാനുമില്ല.
ട്രിപ് മീറ്റര്‍ റീസെറ്റ് നോബ്, ട്രിപ് മീറ്റര്‍ ഓഡോമീറ്റര്‍, ആന്‍റിഗ്ലയര്‍ ഇന്നര്‍വ്യു മിറര്‍, മാസികകളും പുസ്തകങ്ങളും വെക്കാനുള്ള യൂട്ടിലിറ്റി പോക്കറ്റുകള്‍, റിയര്‍ സീറ്റ് ബെല്‍റ്റുകള്‍ എന്നീ സവിശേഷതകള്‍ കാറില്‍ ഉണ്ടാകുമെന്ന് മാന്വലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ ഇല്ലാതെയാണ് കാര്‍ ഉര്‍മിളയ്ക്ക് ലഭിച്ചത്.
കമ്പനിക്ക് ഇതുസംബന്ധിച്ച പരാതികള്‍ പലവട്ടം അയച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഉല്‍മിള്‍ ബോധിപ്പിച്ചു. അവസാനത്തെ കത്തിന് ടാറ്റ മറുപടി നല്‍കിയത് മേല്‍പറഞ്ഞ സവിശേഷതകള്‍ എല്‍ എക്സ് പതിപ്പിന് മാത്രമേ നല്‍കുന്നുള്ളൂവെന്നാണ്.
45 ദിവസത്തിനകം പിഴയൊടുക്കാനാണ് ടാറ്റയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications








