റമ്മിലോടുന്ന കാര്‍

തലേന്നടിച്ച ഓസീയാറിന്‍റെയോ സല്‍സയുടെയോ ബാക്കി ഒന്നിറ്റിച്ചുകൊടുത്താല്‍, ഇച്ചിരി അച്ചാര്‍ ടാങ്കിന്‍ തുമ്പത്ത് തേച്ചുകൊടുത്താല്‍ ശരണമില്ലാതെ പായുന്ന ഒരു കാറിനെക്കുറിച്ച് ഒന്ന് സങ്കല്‍പിച്ചു നോക്കൂ! വെറും സങ്കല്‍പത്തില്‍ മാത്രമേ ഇതെല്ലാം സംഭവിക്കൂ എന്നു കരുതേണ്ട. സങ്ങതി സംഭവിച്ചു കഴിഞ്ഞു!
ലോട്ടസ് എക്സിഗെ 270 ഇ ട്രൈ ഫ്യൂവല്‍ എന്നാണ് കാറിന്‍റെ പേര്. പേരില്‍ സൂചനയുള്ളതു പോലെ മൂന്ന് ഇന്ധനം ഇത് സ്വീകരിക്കും. വൈന്‍, ചോക്കലേറ്റ്, ചീസ് എന്നിവ. വൈനില്‍ നിന്ന് ഉരുവം കൊള്ളുന്ന എത്തനോള്‍ ഉപയോഗിച്ചാണ് കാറിന്‍റെ എന്‍ജിന്‍ പ്രവര്‍ത്തിക്കുക.
ഇന്ധന ബദല്‍ ആരായുന്ന ഒരു റാലിയില്‍ മറ്റ് നിരവധി കാറുകള്‍ക്കൊപ്പമാണ് എക്സിഗെ വെളിപ്പെട്ടത്. കാര്‍ വിപണിയിലിറക്കാന്‍ തന്നെ ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








