കാപ്പി കുടിച്ചോടുന്ന കാര്‍!

ബ്രിട്ടനിലെ ഒരു റേസിംഗ് ടീമാണ് കാപ്പിക്കാര്‍ നിര്‍മിച്ചത്. ഓര്‍ഗാനിക് വേസ്റ്റ് കൊണ്ട് ഓടുന്ന കാറുകലുടെ റേസിംഗില്‍ പങ്കെടുത്ത് സമ്മാനം നേടുകയും ചെയ്തു ഇവന്‍. ബ്രിട്ടിഷ് പത്രമായ ഡെയ്‍ലി മെയിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
റോവര്‍ എസ് ഡി ഐ കാറിനെയാണ് റെസര്‍മാര്‍ കാപ്പികുടിയനാക്കി മാറ്റിയത്.അമേരിക്കക്കാര്‍ 2007-ല്‍ സ്ഥാപിച്ച വേഗതയുടെ റെക്കോര്‍ഡാണ് കാപ്പി കാര്‍ തകര്‍ത്തത്. അമേരിക്കന്‍ കാര്‍ അന്ന് മരക്കഷ്ണങ്ങളാണ് ഇന്ധനമായി ഉപയോഗിച്ചത്.
മണിക്കൂറില്‍ 1.7 കിലോമീറ്റര്‍ വേഗതയില്‍ കാപ്പി കാര്‍ ഓടി.
ഉപയോഗിച്ച കാപ്പിപ്പൊടിയാണ് കാറിന് ഇന്ധനമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ബ്രിട്ടനിലെ ചായക്ടകളില്‍ നിന്ന് ശേഖരിച്ച കാപ്പിപ്പൊടി വേസ്റ്റ് കാറില്‍ ഘടിപ്പിച്ച ഗ്യാസ് നിര്‍മാണ സംവിധാനത്തില്‍ നിക്ഷേപിക്കും. കാപ്പി വേസ്റ്റ് ഏതാണ്ട് 700 ഡിഗ്രി ചൂടില്‍ കത്തിക്കുമ്പോള്‍ ലഭിക്കുന്ന സിന്തറ്റിക് ഗ്യാസ് ഉപയോഗിച്ചാണ് കാറിന്‍റെ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്.


Click it and Unblock the Notifications








