ജനറല്‍ മോട്ടോഴ്സ് ഇനി പെട്രോള്‍ പതിപ്പിറക്കില്ല

ഡീസല്‍-പെട്രോള്‍ വിലകള്‍ തമ്മിലുള്ള അന്തരം മനസ്സിലാക്കി ആളുകള്‍ ഡീസല്‍ കാറുകള്‍ വാങ്ങുവാന്‍ തീരുമാനമെടുക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞതൊടെ പെട്രോള്‍ കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുകയാണ്. പെടോരള്‍ കാറുകള്‍ക്ക് ആവശ്യത്തില്‍ കവിഞ്ഞ സ്റ്റോക്കുണ്ടെന്ന വിലയിരുത്തലിലാണ് കമ്പനിയിപ്പോള്‍.
ഫെസ്റ്റിവ് സീസണ്‍ വരുന്നതോടെ പെട്രോള‍്‍ കാറുകള്‍ കുറച്ചെങ്കിലും വിറ്റുപോകുമെന്ന കണക്കു കൂട്ടല്‍ കൂടി തെറ്റിയതോടെയാണ് ജനറല്‍ പുതിയ തീരുമാനത്തിലെത്തിയത്.
ഈയിടെയാണ് ബീറ്റ് ഹാച്ച്ബാക്കിന്‍റെ ഡീസല്‍ പതിപ്പ് വിപണിയിലെത്തിയത്. ഡീസല്‍ പതിപ്പിന് ഉയര്‍ന്ന വിപണി കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ബീറ്റ് പെട്രോള്‍ ഷോറൂമുകളില്‍ അനക്കമില്ലാതെ കിടപ്പാണ്. പ്രത്യേക ഡിസ്കൗണ്ടുകളും മറ്റും വാഗ്ദാനം ചെയ്തെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
വിപണിയില്‍ ഇന്ന് ഡീസല്‍ കാറുകള്‍ക്കു വേണ്ടിയുള്ള ഭ്രാന്തമായ പരക്കം പാച്ചിലാണ് നടക്കുന്നത്. കാര്യമായ ആലോചനകളൊന്നുമില്ലാതെ ഡീസലിന്‍റെയും പെട്രോളില്‍റെയും വിലവ്യത്യാസം മാത്രം നോക്കിയുള്ള ഈ നീക്കം കാര്‍ കമ്പനികളെക്കാളധികം ഉപഭോക്താക്കളെയാണ് ദോഷകരമായി ബാധിക്കുക.


Click it and Unblock the Notifications








