കാറ്റിലോടുന്ന കാറുമായി ടാറ്റ

ഇവിടെയാണ് ഹൈബ്രിഡ് കാറുകളുടെ പ്രസക്തി കിടക്കുന്നത്. കാര്‍ബണ്‍ മലിനീകരണമില്ലാത്ത കാറുകള്‍ക്ക് യൂറോപ്പില്‍ വന്‍ ഡിമാന്‍ഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പരാധീനത മൂലം നമ്മള്‍ ഇന്നും പഴയ പറക്കും തളികകള്‍ ഉപയോഗിച്ചു വരുന്നു. ഇതിനെ മറികടക്കാന്‍ എന്താണൊരു വഴി?
ഇമ്മാതിരി കേസുകളില്‍ ഇടപെട്ട് കഴിവു തെളിയിച്ചിട്ടുള്ള ടാറ്റയാണ് പുതിയ ഉത്തരം കണ്ടെത്തിയിട്ടുള്ളത്. കംപ്രസ്‍ഡ് എയര്‍ കാര്‍ കണ്‍സെപ്റ്റുമായാണ് ടാറ്റ രംഗത്തു വരുന്നത്. അതായത് കാറ്റത്തോടുന്ന വണ്ടി!
ടാറ്റ മിനികാറ്റ് എന്ന് ഈ കാറിനെ വിളിക്കുക. മുന്‍ ഫോര്‍മുല വണ്‍ എന്‍ജിനീയറായ ഗയ് നിഗ്രേയാണ് കണ്‍സെപ്റ്റിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്കും എത്തിക്കാന്‍ പദ്ധതിയുണ്ട്. ഏതാണ്ട് നാല് ലക്ഷം രൂപയ്ക്ക് കംപ്രസ്സ്‍ഡ് എയര്‍ കാര്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കംപ്രസ്സ്ഡ് എയര്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന എന്‍ജിനുകള്‍ക്കായി ഫ്രാന്‍സിലെ എം ഡി ഐയുമായി സാങ്കേതിക സഹകരണത്തിനുള്ള ഒരു കരാറില്‍ ടാറ്റ മോട്ടോഴ്സ് 2007-ല്‍ ഒപ്പു വെച്ചിരുന്നു.
100 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 300 കിമി ദീരം ഓടാന്‍ ഈ കാറിന് സാധിക്കും! പരമാവധി 105 കിമി വേഗത മിനികാറ്റിനുണ്ട്.


Click it and Unblock the Notifications








