അക്വ ഇന്ത്യയിലേക്കും?

ഇന്ത്യന്‍ വിപണിയെക്കൂടി ലക്ഷ്യം വെയ്ക്കുന്നുവെന്ന് ഊഹങ്ങളുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ത്യയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിലവില്‍ സാധ്യത കുറവാണെന്നാണ് ടൊയോട്ടയുടെ പരാതി.
ലോകത്തില്‍ ഏറ്റവുമധികം വില്‍പനയുള്ള ഹൈബ്രിഡ് കാറായ ടൊയോട്ട പ്രയസിന്‍റെ അതേ പവര്‍ട്രെയിനാണ് അക്വയും സ്വീകരിക്കുക. പ്രയസ് ലിറ്ററിന് 32 കിമി ക്ഷമതയുള്ള കാറാണ്.
ജപ്പാനിലാണ് ആദ്യത്തെ വിപണി കണ്ടെത്തുന്നത്. മറ്റ വിപണികളിലേക്ക് സാവധാനം എത്തിച്ചേരും. വില 17 ലക്ഷം യെന്‍. അതായത് പതിനൊന്ന് ലക്ഷം രൂപയോളം ഇന്ത്യയില്‍ വില മതിക്കും. ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ഇത് ഗണ്യമായി വര്‍ധിക്കും.
2015-ടെ പത്തോളം ഹൈബ്രിഡ് കാറുകള്‍ ടൊയോട്ട ആസൂത്രണം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications