മാരുതി സമരം ഒരു മാസം പിന്നിട്ടു

Maruti Suzuki Swift
മാരുതി സുസുക്കി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളി സമരം ഒരു മാസം പിന്നിടുന്നു. മാനേജ്‍മെന്‍റും തൊഴിലാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട 62 തൊഴിലാളികളെ സംബന്ധിച്ചുള്ള തൊഴിലാളികളുടെ ആശങ്ക സമരത്തിന്‍റെ തീക്ഷ്ണത വര്‍ധിപ്പിക്കുകയാണ്. തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാന്‍ മാരുതി തയ്യാറാകുന്നില്ല.

മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളികള്‍ ഉല്‍പന്ന ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്നാരോപിച്ചാണ് കമ്പനി തൊഴിലാളികളെ പുറത്താക്കിയത്. എന്നാല്‍, മാരുതി ഏകാധിപത്യപരമായി നടപ്പാക്കിയ നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതും ജൂണ്‍ മാസത്തില്‍ തൊഴിലാളികള്‍ നടത്തിയ 13 ദിവസത്തെ സമരത്തിന്‍റെ പകയുമെല്ലാമാണ് മാരുതിയുടെ കടുംപിടിത്തത്തിന് കാരണമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വന്തമായൊരു തൊഴിലാളി യൂണിയന്‍ വേണമെന്നാണ് മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികളുടെ ആവശ്യം. അത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്‍മെന്‍റ് വാശിപിടിച്ചതോടെ വിഷയം വഷളാവുകയായിരുന്നു.

വിട്ടുവീഴ്ച ചെയ്യേണ്ടെന്ന നിലപാട് മാരുതി സുസുക്കിയുടെ മാതൃസ്ഥാപനമായ സുസുക്കിയാണ് എടുത്തിരിക്കുന്നത്. ജപ്പാനില്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ എന്നാണ് സുസുക്കി ചെയര്‍മാന്‍ ഒസാമു സുസുക്കി പറയുന്നത്.

സമരത്തെ തുടര്‍ന്ന് മനെസര്‍ പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുന്ന സ്വിഫ്റ്റ്, എ സ്റ്റാര്‍, എസ് എക്സ് ഫോര്‍ എന്നീ വാഹനങ്ങളുടെ വിപണി ലഭ്യത കുറഞ്ഞിട്ടുണ്ട്. സ്വിഫ്റ്റിന്‍റെ കാത്തിരിപ്പ് സമയം എട്ടു മാസം എന്നാണ് ഡീലര്‍മാര്‍ പറയുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷത്തോളമെടുക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

More from DriveSpark

Article Published On: Thursday, September 29, 2011, 15:10 [IST]
English summary
The strike in the Maruti Suzuki Manesar plant completes a month. The talks between workers and the management have continuously been failed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X