ജെംകാര്‍സിന്‍റെ ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നു

ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ത്യയിലെ സാധ്യത എത്രത്തോളമാണെന്നത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരുന്നതായി പോളാരിസ് മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ദുബെ അറിയിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്പെടുന്നവയാണ് ജെംകാര്‍സിന്‍റെ ലോസ്പീഡ് ചെറുവാഹനങ്ങള്‍. പാരിസ്ഥിതികമായി ആശങ്കയുള്ളവര്‍ ജെംകാറുകളെ ഏറ്റെടുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
3.70 ലക്ഷം മുതല്‍ 6.52 ലക്ഷം വരെ വിലമതിക്കുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ ജെംകാര്‍സിന്‍റെ ശ്രേണിയിലുണ്ട്. യൂട്ടിലിറ്റി വാഹനങ്ങള്‍ 4.28 ലക്ഷം മുതല്‍ 5.80 ലക്ഷം വരെ വിലമതിക്കുന്നു.
അതേസമയം പോളാരിസ് ഓഫ്റോഡുകള്‍ക്കായുള്ള വിപണി വിപുലീകരണ പരിപാടികള്‍ ദ്രുതഗതിയില്‍ മുന്നേറുന്നുണ്ട്. 2.4 ലക്ഷം മുതല്‍ 20.5 ലക്ഷം വരെ വില വരുന്നവയാണ് പോളാരിസിന്‍റെ ഓഫ് റോഡ് വാഹനങ്ങള്‍.


Click it and Unblock the Notifications








