25 ഇല്ലെങ്കില്‍ പിന്നെ എന്തിന്?

Tata Motors Latest TV Ad
മൈലേജിന്റെ കാര്യത്തില്‍ കാര്‍ മേഖലയില്‍ വന്‍ മത്സരമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.
മാരുതിയും ടാറ്റയും ഷവര്‍ലെയും ഒക്കെ ആ മത്സരത്തിലുണ്ട്. എന്തായാലും ടാറ്റയുടെ ഇന്‍ഡിക്ക ഇ വി 2, ഇന്‍ഡിഗൊ ഇ സിഎസ് സെഡാന്‍ എന്നിവയുടെ പ്രചാരം കൂട്ടാനായ് പുത്തന്‍ പരസ്യവുമായി ഇറങ്ങിയിരിയ്ക്കുകയാണ് ടാറ്റ.

ഈ രണ്ട് വാഹനങ്ങളുടേയും മികച്ച മൈലേജായിരിയ്ക്കും പരസ്യത്തിന്റെ പ്രധാന സന്ദേശം. ഇവ രണ്ടിന്റേയും മൈലേജ് ഒരു ലിറ്റര്‍ ഡീസലിന് 25 കിലോമീറ്ററാണ്. 25 ഇല്ലെങ്കില്‍ പിന്നെന്തിന് ആ വാഹനം വാങ്ങിയ്ക്കുന്നെന്ന ധ്വനി യുള്ള, "If it isn't 25 it is not enough" എന്ന സന്ദേശമാണ് പരസ്യത്തിലെ പ്രധാന വാചകം. ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജുള്ള കാറിന്റെ നിര്‍മാതാക്കള്‍ ടാറ്റയാണെന്ന് അവകാശപ്പെടുന്നതാണിത്.

ടാറ്റയുടെ ഈ പരസ്യം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാന്‍ ഇനിയും ദിവസം എടുക്കും. പക്ഷേ വണ്‍ ഇന്ത്യ മലയാളത്തിന്റെ ഓട്ടോ വിഭാഗത്തിന് ഇത് നേരത്തേ തന്നെ കിട്ടി. ടാറ്റയുടെ കാറുകള്‍ ജനങ്ങള്‍ക്ക് പ്രീയതരമാവാന്‍ അതിന്റെ മൈലേജ് എത്രമാത്രം സഹായകമാവുന്നെന്നും പരസ്യം തുറന്ന് കാട്ടുന്നു.

ഒരു സ്ത്രീ പുരുഷനെ 22 തവണ അടിയ്ക്കുന്നത് ഷൂട്ട് ചെയ്യുന്നതാണ് പരസ്യത്തിലെ പ്രധാന ഷോട്ട്, ഇത് 25 ആവുന്നത് വരെ തുടരാന്‍ വീണ്ടും വീണ്ടും അടിയ്ക്കാന്‍ സംവിധായകന്‍ പറയുന്നു. "If it isn't 25 it isn't enough" എന്നതാണ് പിന്നാലേ വരുന്ന സന്ദേശം, ഒപ്പം ടാറ്റയുടെ ഇരു കാറുകളും. ഇരു വാഹനങ്ങളിലും സിആര്‍4 കോമണ്‍ റെയില്‍ ഡിസല്‍ എഞ്ചിനാണുള്ളത്.

ആ പരസ്യം കാണൂ

More from DriveSpark

Article Published On: Friday, September 30, 2011, 18:53 [IST]
English summary
Tata Motors will be launching a new television commercial campaign tomorrow that will highlight the 25kmpl mileage of the newly launched Indica eV2 hatchback and the Indigo eCS sedan. The ad campaign titled as '25 naahin to kuch nahin' clearly indicates Tata Motors claim to be the maker of India's most fuel efficient cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X