ഡീസല്‍ ക്യൂ നീളുന്നു

കഴിഞ്ഞ ഒരു ദശകത്തിനിടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പന മൂന്നു മടങ്ങായി വര്‍ധിച്ചതായാണ് കണക്ക്. കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങളില്‍ ഡീസല്‍ കാറുകളുടെ ആവശ്യം വിപണിയില്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പെട്രോള്‍ കമ്പനികള്‍ നിരന്തരമായി കൊണ്ടുവന്ന വിലവര്‍ധന പെട്രോള്‍ വിലയെ അസാമാന്യമായി ഉയര്‍ത്തിയിരിക്കുകയാണ്. ഏതാണ്ട് മുപ്പത് ശതമാനത്തോളമാണ് വര്‍ധന. മന്‍മോഹന്‍ജി പറയുന്നത് പ്രകാരം സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളാകുന്നു പെട്രോള്‍ വിലവര്‍ധന. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയും കാണിക്കുന്നത് വളര്‍ച്ച തന്നെ. അങ്ങനെയെങ്കില്‍ വിലവര്‍ധന മൂലമുണ്ടാകുന്ന പട്ടിണിയും സാമ്പത്തിക വളര്‍ച്ചയുടെ സൂചകമാകാതെ തരമില്ല.
മെട്രോ നഗരങ്ങളിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ ഡീസല്‍ നിറയ്ക്കുവാനായി വാഹനങ്ങളുടെ വന്‍ ക്യൂ ഒരു സ്ഥിരം കാഴ്ചയാണിന്ന്. പെട്രോള്‍ വാഹനങ്ങളെ മനസ്സില്‍ കണ്ട് ഡിസൈന്‍ ചെയ്ത ബങ്കുകള്‍ കൂടുതല്‍ ഡീസല്‍ ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാനാകാതെ വലയുകയാണ്.
കുറഞ്ഞ അളവിലാണ് പലരും ഡീസല്‍ സംഭരണം ഇതുവരെ നടത്തിയിരുന്നത്. 35 ശതമാനം ഡീസല്‍, 65 ശതമാനം പെട്രോള്‍ എന്നതായിരുന്നു അനുപാതം. പുതിയ സാഹചര്യം ഉരുത്തിരിഞ്ഞതോടെ ഡീസല്‍ സംഭരണികള്‍ കൂടുതല്‍ വലുതാക്കേണ്ട ആവശ്യവും വന്നിരിക്കുന്നു.


Click it and Unblock the Notifications








