5 വര്‍ഷത്തിനകം 15 ഹ്യൂണ്ടായ് കാറുകള്‍

Posted By:
Hyundai Eon
ഹ്യൂണ്ടായ് മോട്ടോഴ്സ് ചില കടുത്ത തീരുമാനങ്ങള്‍ എടുത്തു തുടങ്ങിയിട്ടുണ്ട്. ഉദ്ദേശ്യം ലളിതം: ഇന്ത്യയിലെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കുക. ഹ്യൂണ്ടായ് ഇയോണിന്‍റെ രംഗപ്രവേശം രാജ്യത്തിന്‍റെ വോള്യം വിപണിയിലേക്കുള്ള അതിശക്തമായ ഹ്യൂണ്ടായ് കടന്നുകയറ്റത്തിന്‍റെ മുന്നൊരുക്കം മാത്രമാണ്. ഒരു പക്ഷെ വേണ്ടത്ര സ്വീകരണം(പൂര്‍ണമായി വിലയിരുത്താന്‍ സമയമായില്ലെങ്കിലും) ഇയോണിന് കിട്ടിയില്ലായിരിക്കാം. ഇതിന്‍റെ കാരണം ഉല്‍പന്നത്തിന്‍റെ പ്രശ്നങ്ങളല്ല. വിപണി ശൃംഖലകള്‍ തുടങ്ങിയ സന്നാഹങ്ങളുടെ കുറവാണ്.

അടുത്ത അഞ്ച് വര്‍ഷത്തിനകം 15 കാര്‍ മോഡലുകള്‍ വിപണിയിലെത്തുക്കുക എന്നതാണ് ഹ്യൂണ്ടായിയുടെ ഇപ്പോഴത്തെ ടാര്‍ഗറ്റ്. അതിവേഗം വളരുന്ന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുവാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് ഹ്യൂണ്ടായ് കരുതുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഹ്യൂണ്ടായിയുടെ വിപണി സാന്നിധ്യത്തില്‍ കാര്യമായ ഇടിവ് തന്നെ സംഭവിച്ചിട്ടുണ്ട്. 18.3 ശതമാനം മുതല്‍ 21 ശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തിയത്. കൂടുതല്‍ കാര്‍ നിര്‍മാതാക്കള്‍ വിപണിയിലേക്ക് പുതിയ മോഡലുകളുമായി കടന്നുവരുന്ന സാഹചര്യത്തെ ഈ ഇടിവിന്‍റെ കാരണമായി ചൂണ്ടിക്കാട്ടാം.

ഹ്യൂണ്ടായിയുടെ പുതിയ ഫ്ലൂയിഡിക് ഡിസൈന്‍ വിപണിയില്‍ കാര്യമായ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്. പുതിയ ചെറുകാറായ ഇയോണ്‍ ഫ്ലൂയിഡിക് ഡിസൈന്‍ സവിശേഷതകള്‍ പേറിയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

English summary
Hyundai lines up 15 launches in India over next 5 yrs to boost market share.
Story first published: Wednesday, November 9, 2011, 18:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark