ഹ്യൂണ്ടായ് കാറുകള്‍ വിലക്കിഴില്‍!

Hyundai Eon
കാര്‍ നിര്‍മാതാക്കള്‍ ഡിസ്കൗണ്ടുകള്‍ നല്‍കി ഉപഭോക്താക്കളെ ഷോറൂമുകളിലെത്തിക്കാനുള്ള തത്രപ്പാടിലാണ്. ഔദ്യോഗികമായും അനൗദ്യോഗികമായും നിരവധി കമ്പനികള്‍ ഡിസ്കൗണ്ടുകള്‍ നല്‍കുന്നു. ‍ഡിസ്കൗണ്ട് നല്‍കിയാല്‍ ഉല്‍പന്നത്തിന്‍റെ ഇമേജിന് കോട്ടം തട്ടുമെന്ന് കരുതുന്ന ചില കമ്പനികള്‍ ഇന്‍ഷൂറന്‍സ് സൗജന്യവും മറ്റും നല്‍കി വിപണിയില്‍ നിലനില്‍പിന്‍റെ സമരത്തില്‍ പങ്കെടുക്കുന്നു.

വര്‍ഷാവസനത്തില്‍ കാര്‍ നിര്‍മാതാക്കളുടെ ഈ പരക്കം പാച്ചിലിലേക്ക് ഹ്യൂണ്ടായ് മോട്ടോഴ്സും പ്രവേശിക്കുന്നതാണ് പുതിയ വാര്‍ത്ത. ഇയോണും വെര്‍ണയും അടക്കമുള്ള വാഹനങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് ഹ്യൂണ്ടായ് നല്‍കിയിരിക്കുന്നത്.

കാര്‍ വാങ്ങാന്‍ തയ്യാറെടുത്തിരിക്കുന്ന പലരും അടുത്ത വര്‍ഷത്തേക്ക് കാര്യങ്ങള്‍ നീക്കിവെച്ചിരിക്കുകയാണ്. 2011ലെ കാറിനെക്കാള്‍ 2012ലെ കാറിനോട് ഉപഭോക്താക്കള്‍ താല്‍പര്യം കാട്ടുന്നു. ഇങ്ങനെ കാര്യങ്ങള്‍ നീക്കി വെച്ചിരുന്നാല്‍ ചില സാമ്പത്തിക നഷ്ടങ്ങളുണ്ടാകും എന്നാണ് കാര്‍ നിര്‍മാതാക്കളുടെ പ്രഖ്യാപനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഡിസ്കൗണ്ടുകളെ ഡിസംബര്‍ മാസം കഴിയുന്നതോടെ അവസാനിക്കും. ഇപ്പോള്‍ വാങ്ങിയാല്‍ കുറഞ്ഞ വിലയ്ക്ക് കാര്‍ കൈയിലെത്തും.

ഹ്യൂണ്ടായ് ഇയോണിന് എക്സ്ചേഞ്ച്/ലോയല്‍റ്റി ബോണസ് ആയി 10,000 രൂപയാണ് വാഗ്ദാനം. വെര്‍ണ ഫ്ലൂയിഡിക്കിന്‍റെ പെട്രോള്‍ പതിപ്പുകള്‍ക്ക് 15,000 രൂപയാണ് വിലക്കിഴിവ്. ഡീസല്‍ പതിപ്പുകള്‍ക്ക് ഈ കിഴിവ് ലഭ്യമല്ല. ഹ്യൂണ്ടായ് ആക്സന്‍റിന് 30,000 രൂപ വിലക്കിഴിവ് ലഭ്യമാണ്. ഹ്യൂണ്ടായ് സാന്‍ട്രോയ്ക്ക് 40,000 രൂപയാണ് വിലക്കുറവ്. ഹ്യൂണ്ടായ് ഐ10ന് 50,000. ഐ20 42,000 രൂപ കിഴിവില്‍ ലഭ്യമാണ്. ഹ്യൂണ്ടായ് സൊനാറ്റയ്ക്ക് 82,000 രൂപയാണ് ഡിസ്കൗണ്ട്!

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഹ്യൂണ്ടായ് കാറുകളുടെ ഡീസല്‍ പതിപ്പുകള്‍ക്കൊന്നും തന്നെ വിലക്കിഴിവ് ലഭ്യമല്ല.

More from DriveSpark

Article Published On: Friday, December 9, 2011, 10:42 [IST]
English summary
Hyundai offers whopping discounts on its car models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X