കാര്‍പ്രണയി ആഗ്രഹിക്കുന്നത് കരുത്തും പ്രകടനവും

Car
കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരന്‍റെ താല്‍പര്യങ്ങള്‍ എന്തെല്ലാമാണ്. ഇത്രയും കാലം അത് മൈലേജിലും സ്ഥലസൗകര്യത്തിലും ഒതുങ്ങി നിന്നിരുന്നു. വില വളരെ പ്രധാനമായ ഒരു ഘടകമായിരുന്നു. എന്‍ജിന്‍ കരുത്ത്, പ്രകടനം, സുരക്ഷ, ആഡംബര സൗകര്യങ്ങള്‍, ഡ്രൈവിംഗ് സുഖം തുടങ്ങിയ സംഗതികള്‍ക്ക് കാര്‍ വിപണിയില്‍ യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ രാജ്യത്തെ പണക്കാരുടെ എണ്ണം കൂട്ടുന്ന സാമ്പത്തിക വ്യവസ്ഥ നിലവില്‍ വന്നതു മുതല്‍ കാര്യങ്ങള്‍ തലകീഴ്‍മറിഞ്ഞിരിക്കുന്നു.

‍ഡ്രൈവ്സ്പാര്‍ക്ക് ഡോട് കോം ഈയിടെ നടത്തിയ പോള്‍ തെളിയിക്കുന്നത് വില-മൈലേജ്-സ്ഥല സൗകര്യം എന്ന മന്ത്രം ഇനിയധികം കാലം വിപണിയെ ഭരിക്കില്ലെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും കരുത്തിനും പ്രകടനത്തിനുമാണ് മുന്‍തൂക്കം നല്‍കിയത്.

കാര്‍ വാങ്ങുന്നതിന് പ്രധാനമായും പരിഗണിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം എന്നതായിരുന്നു ചോദ്യം. വിലയും മൈലേജും, ഡിസൈന്‍ സൗന്ദര്യം, കരുത്തും പ്രകടനവും, ഇന്‍റീരിയര്‍ സ്പേസ് എന്നിവയായിരുന്നു തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകള്‍. പോളില്‍ പ്രതികരിച്ച 51 ശതമാനം പേര്‍ കരുത്തിനും പ്രകടനത്തിനുമാണ് പ്രാധാന്യം നല്‍കിയത്.

വിലയും മൈലേജും പുതിയ കാര്‍ മോഹികളുടെ പരിഗണനയില്‍ രണ്ടാം സ്ഥാനത്തുപോലും വരുന്നില്ലെന്നതാണ് രസകരമായ സംഗതി. രണ്ടാമതായി ആളുകള്‍ തെരഞ്ഞെടുക്കുന്നത് ഡിസൈന്‍ സൗന്ദര്യത്തെയാണ്. 23 ശതമാനം പേര്‍ ഡിസൈന്‍ സൗന്ദര്യത്തിന് വോട്ടുചെയ്തു.

21 ശതമാനം വോട്ടുകളാണ് മൈലേജ്-വില ഘടകത്തിന് ലഭിച്ചത്.

വിപണിയില്‍ പെട്രോള്‍ വില അന്തം വിട്ടുകയറുമ്പോള്‍ മൈലേജ് ഒരു പ്രധാന ആശങ്ക തന്നെയാണ് കാര്‍ വാങ്ങുന്നയാള്‍ക്ക്. എന്നിരിക്കിലും എന്‍ജിന്‍ പ്രകടനം, കരുത്ത്, ഡിസൈന്‍ സൗന്ദര്യം എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യുവാന്‍ അവര്‍ ഒരുക്കവുമല്ല. ഇതിനായി കൂടുതല്‍ വില നല്‍കുവാന്‍ പുതിയ കാലത്തെ കാര്‍ പ്രണയി തയ്യാറാകുന്നു.

More from DriveSpark

Article Published On: Thursday, November 10, 2011, 12:27 [IST]
English summary
A recent poll by Drivespark.com has revealed that the car buyer now considers various aspects of a car apart from its price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X