നാനോ ഡീസല്‍ 2012 മാര്‍ച്ചില്‍

പുതിയ ചില വാര്‍ത്തകള്‍ നല്‍കുന്ന സൂചനകളനുസരിച്ച് 2012 മാര്‍ച്ചില്‍ തന്നെ ഡീസല്‍ നാനോയുടെ ലോഞ്ച് നടക്കും. എന്‍ജിന്‍ പുതുക്കല്‍ മാത്രമായിരിക്കില്ല മാര്‍ച്ചില്‍ നടക്കുക. കൂടുതല്‍ സവിശേഷതകളോടെയായിരിക്കും പുതിയ നാനോ വരിക.
നിലവിലുള്ള പെട്രോള്‍ പതിപ്പ് മികച്ച വിപണി പ്രതികരണങ്ങള്‍ ലഭിക്കാതെ വലയുകയാണ്. പെട്രോള്‍ വിലവര്‍ധന മാത്രമല്ല ഇതിന് കാരണം. മത്സരിക്കാന്‍ ആരുമില്ലാത്ത സെഗ്‍മെന്‍റായിരുന്നിട്ടും നാനോയെ ആര്‍ക്കും വേണ്ട എന്ന ഒരവസ്ഥ നിലവിലുണ്ട്.
ഈ പ്രശ്നത്തെ മറികടക്കാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേ തീരൂ എന്നതാണ് നിലവിലെ അവസ്ഥ. ഇതിനാവശ്യമായ മാറ്റങ്ങള്‍ സവിശേഷതകളില്‍ വരുത്തുകയേ മാര്‍ഗമുള്ളൂ. ഇത് വിലയിലും മാറ്റം വരുത്തുമെന്നത് പറയേണ്ടതില്ലല്ലോ. ലോകത്തിലെ ഏറ്റവും 'വിലകുറഞ്ഞ കാര്‍' എന്ന പേരിനെ 'നിലവാരം കുറഞ്ഞ കാര്‍' എന്ന നിലയിലേക്ക് താഴ്ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് നാനോ നേരിടേണ്ടുന്ന വെല്ലുവിളി.
ടാറ്റ നാനോയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍
മികച്ച ഇന്‍റീരിയര്‍
പുതിയ നിറച്ചേരുവകള്‍
ഉയര്‍ന്ന പതിപ്പുകളില്‍ പവര്‍ സ്റ്റിയറിംഗ് നല്‍കാന്‍ സാധ്യത
മികച്ച ഓഡിയോ സംവിധാനങ്ങള്‍


Click it and Unblock the Notifications








