ഇയോണ്‍ ബുക്കിംഗ് തുടങ്ങി!

ഇയോണിനുവേണ്ടി ഡീലര്‍മാര്‍ ഉപഭോക്താക്കളുമായി ആശയവിനിമയം തുടങ്ങിക്കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ബുക്കിംഗ് നിരക്ക് ഓരോ ഡീലര്‍മാരുടെയും വ്യത്യസ്തമാണെന്നാണ് അറിയാന്‍ കഴിയുന്നത്. ചില ഡീലര്‍മാര്‍ 5000 രൂപ ബുക്കിംഗ് ഫാസായി വാങ്ങുമ്പോള്‍ മറ്റു ചിലര്‍ 25,000 വരെ വാങ്ങുന്നുണ്ട്.
ലഭ്യമായ സൂചനകളനുസരിച്ച് 3.5 ലക്ഷം രൂപ വരെയാണ് ടോപ് വേരിയന്‍റിന് വില കാണുക. ബേസ് പതിപ്പിന് രണ്ട് ലക്ഷത്തിനും രണ്ടര ലക്ഷത്തിനുമിടയിലായി വില വരുമെന്നാണ് കണക്കുകൂട്ടേണ്ടത്.
വിപണിയില്‍ മാരുതിയുമായുള്ള പോരാട്ടം കാര്യക്ഷമമാക്കുന്നതിന് 800 സിസി സെഗ്മെന്‍റിലേക്കുള്ള പ്രവേശം അത്യാവശ്യമാണ്. അതേസമയം മാരുതി 800-ന് പകരക്കാരനെ എത്തിക്കാനുള്ള പിരപാടികളുമായി മാരുതി സുസുക്കിയും മുന്നേറുകയാണ്. എന്‍ജിന്‍ സവിശേഷതകളും മറ്റും ഇപ്പോള്‍ ലഭ്യമല്ല.


Click it and Unblock the Notifications








