മാരുതി സമരം അവസാനിപ്പിച്ചു

ഹരിയാന സര്‍ക്കാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.
അച്ചടക്ക ലംഘനം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചു. തൊഴിലാളികളുടെ വളര്‍ച്ചക്കു വേണ്ടിയാണ് മാനേജ്‍മെന്‍റ് ഇത്രയധികം കഷ്ടപ്പെടുന്നതെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി.
വളരുന്ന ഇന്ത്യന്‍ ഓട്ടോമേഖലയുടെ ചീഞ്ഞ മുഖം വെളിപ്പെടുത്തുന്നതായിരുന്നു മാരുതി മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരം. തൊഴിലാളികള്‍ക്ക് സ്വന്തമായൊരു യൂണിയന്‍ വേണമെന്ന ആവശ്യത്തെ മാനേജ്‍മെന്‍റ് നിരാകരിച്ചതോടെയാണ് മനെസര്‍ പ്ലാന്‍റ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ജൂണ്‍ മാസത്തില്‍ നടത്തിയ സമരം 13 ദിവസത്തോളം നീണ്ടു നിന്നിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ അന്നും തൊഴിലാളികള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.
ജൂണ്‍ മാസത്തിലെ സമരവുമായി ബന്ധപ്പെട്ട് ചില പ്രതികാര നടപടികള്‍ക്ക് മാരുതി മുതിരുകയും ഏകാധിപത്യപരമായി "നല്ലനടപ്പ്" കരാര്‍ നടപ്പാക്കാന്‍ മാനേജ്‍മെന്‍റ് ശ്രമിക്കുകയും ചെയ്തതോടെയാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങിയത്. എന്നാല്‍ സമരക്കാര്‍ക്ക് വഴങ്ങാതെ കൂടുതല്‍ ദിവസം കമ്പനി അടച്ചിട്ട് തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രമാണ് മാരുതി പയറ്റിയത്. സമരത്തിലുടനീളം ഹരിയാണ സര്‍ക്കാര്‍ മാരുതിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്.


Click it and Unblock the Notifications








