സ്കോഡ റാപിഡ് ഏഴിന്

സ്കോഡ പുതിയ സെഡാന്‍ വിപണിയിലെത്തിക്കുകയാണെങ്കില്‍ അത് ഏത് പേരിലായിരിക്കുമെന്ന റാപ്പിഡ്, ല്യൂററ്റ തുടങ്ങിയ പേരുകളെല്ലാം വിപണിയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതൊന്നുമല്ല മറ്റൊരു പേരിലായിരിക്കും സംഭവം അവതരിക്കുക എന്നും പറയുന്നവരുണ്ട്. എന്തായാലും ഏഴിലേക്കിനി അധികം ദിവസമില്ലല്ലോ.
ഫാബിയ പ്ലാറ്റ്ഫോമിലാണ് സ്കോഡ എസ് കെ251-ന്‍റെ നിര്‍മിതി. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സെഡാന് ഉണ്ടായിരിക്കുക എന്നറിയുന്നു. ഡീസല്‍ പതിപ്പും വിപണിയിലെത്തും.
അതേസമയം ഫാബിയയ്ക്ക് ഒരു മുഖം മിനുക്കല്‍ അടുത്തു തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കുറച്ചുകൂടി മികച്ച വിലയിടലും ഫാബിയയ്ക്ക് ആവശ്യമാണ്.


Click it and Unblock the Notifications








