കരിമ്പുകയില്ലാത്ത ലങ്ക

Toyota Prius
വാഹനങ്ങള്‍ തുപ്പുന്ന കരിമ്പുക കൊണ്ട് നാടും നഗരവും നിറയുകയാണ്. ഓട്ടോ ലോബികളുടെ കൈകളില്‍ പെട്ടുകിടക്കുന്ന നമ്മുടെ സര്‍ക്കാരിന് സാധിക്കാത്ത ഒരു കാര്യം ഇത്തരം പ്രശ്നങ്ങളില്ലാത്ത ശ്രീലങ്കന്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇറക്കുമതിക്ക് 450 ശതമാനം ഇറക്കുമതിച്ചുങ്കമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ചുമത്തുന്നത്. കരിമ്പുക നിര്‍ഗമനം കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ക്കാവട്ടെ വെറും 50 ശതമാനവും.

ഈ തീരുമാനം വന്നതോടെ ശ്രീലങ്കയില്‍ ഹൈബ്രിഡ് കാറുകളുടെ ഇറക്കുമതി കൂടി. ശ്രീലങ്കയ്ക്ക് നേട്ടം 5.36 കോടി ലിറ്റര്‍ ഇന്ധനമാണ് )പെട്രോളും ഡീസലും). ഇന്ത്യയില്‍ ഫോസില്‍ ഇന്ധന കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ നികുതിയാണ് ഹൈബ്രിഡ് കാറുകള്‍ക്ക് ചുമത്തി വരുന്നത്. 70 ശതമാനം മുതല്‍ 100 ശതമാനം വരെ അധിക നികുതി ഈടാക്കുന്നു ഇത്തരം വാഹനങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാര്‍. ഇക്കാരണത്താല്‍ ഹൈബ്രിഡ് കാര്‍ പദ്ധതികള്‍ ഇന്ത്യയില്‍ കൂടുതല്‍ ശക്തമാക്കാന്‍ രാജ്യത്ത് സാന്നിധ്യമുള്ള ആഗോള കാര്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. ഇന്ത്യന്‍ നിരത്തുകള്‍ക്കും മറ്റ് സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി കാറുകള്‍ വിപണിയിലെത്തിച്ചാല്‍ അവ വിറ്റുപോകുന്ന കാര്യം കഷ്ടമാണ്.

ശ്രീലങ്കയുടെ സാഹചര്യങ്ങല്‍ ഇന്ത്യയുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ശ്രീലങ്കയുടെ വാഹന ആവശ്യങ്ങല്‍ മിക്കതും നിറവേറപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്.

യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേതു പോലുള്ള കര്‍ശനമായ ഇന്ധന ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യക്കുള്ള പ്രയാസം ഒന്നു മാത്രമാണ്. ഓട്ടോമൊബൈല്‍ കമ്പനികളുടെ എതിര്‍പ്പ്. കഴിഞ്ഞ മെയ്മാസത്തില്‍ ഫ്യൂവല്‍ ഇക്കണോമി ചട്ടങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ശ്രമിച്ചുവെങ്കിലും അവ ഓട്ടോലോബിയുടെ ശക്തമായ എതിര്‍പ്പില്‍ മുങ്ങിപ്പോകുകയായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ കൂടുതല്‍ വിറ്റുപോകുന്ന ഡീസല്‍ കാറുകള്‍ക്ക് കൂടിയ നികുതി ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിച്ചിരുന്നതാണ്. ഇതും ഓട്ടോ ലോബിയുടെ ശക്തമായ എതിര്‍പ്പുകളില്‍ കുരുങ്ങിപ്പോയി. ദില്ലി സര്‍ക്കാര്‍ ഡീസല്‍ കാറുകള്‍ക്ക് ഉയര്‍ന്ന റോഡ് ടാക്സ് ഏര്‍പെടുത്താന്‍ ഏപ്രിലില്‍ എടുത്ത തീരുമാനം കഴിഞ്ഞയാഴ്ചയാണ് പ്രാവര്‍ത്തികമായത്.

More from DriveSpark

Article Published On: Monday, October 3, 2011, 16:37 [IST]
English summary
Sri Lanka introduced a new differentiated tax regime for imported vehicles this year with just 50% duty on hybrid vehicles and up to 450% on vehicles running on climate change causing fossil fuel driven vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X