ഇയോണ്‍ വാങ്ങുവാന്‍ ചില കാരണങ്ങള്‍

എല്ലാം തികവും തികഞ്ഞവനായിരിക്കും ഇയോണ്‍ എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ആള്‍ട്ടോയെക്കാള്‍ സൗന്ദര്യപരമായി വളരെ മുന്നിലുമാണ്. പക്ഷെ, ഇന്ത്യന്‍ മിനി ഹാച്ച്ബാക്ക് വിപണിയില്‍ അതികായനാണ് ആള്‍ട്ടോ. കഴിഞ്ഞ മാസത്തില്‍ 30,000 യൂണിറ്റാണ് ആള്‍ട്ടോ വിറ്റുപോയത്. ആല്‍ട്ടോയെ വെല്ലാന്‍ നിലവില്‍ ആള്‍ട്ടോ മാത്രമേയുള്ളൂ.
അതീവശ്രദ്ധയോടെ തന്നെയാണ് ഇയോണിനെ പണി തീര്‍ത്തിരിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് പടുത്തുയര്‍ത്ത മാരുതിയുടെ സാമ്രാജ്യത്തിനകത്തേക്കാണ് കടന്നുചെല്ലാന്‍ ഒരുങ്ങുന്നത്. പൊന്‍കുന്തം ചാരേണ്ടിടത്ത് മണ്‍കുന്തം ചാരരുതല്ലോ.
3 സിലിണ്ടര്‍ 796 സിസി എന്‍ജിനാണ് ആള്‍ട്ടോയുടേത്. 2.5 ലക്ഷത്തിനും 3.5 ലക്ഷത്തിനും ഇടയില്‍ വിലനിലവാരം.
ഹ്യൂണ്ടായ് ഇയോണിന് 3 സിലിണ്ടര്‍ 814 സിസി എന്‍ജിനാണ് ഉണ്ടായിരിക്കുക. വില ആള്‍ട്ടോയുടേതിന് സമാനമായിരിക്കും.
ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഇയോണിന് ആള്‍ട്ടോയെക്കാള്‍ വലിപ്പക്കൂടുതല്‍ ഉണ്ടെന്നാണ്. കൂടാതെ ആധുനികമായ ഡിസൈന്‍ സവിശേഷതകളും ഇയോണിനുണ്ട്. ആള്‍ട്ടോ ഇപ്പോഴും തുടരുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ ഡിസൈന്‍ സവിശേഷതകളുമായാണ്. 2000-മാണ്ടില്‍ ലോഞ്ച് ചെയ്തതിനു ശേഷം കാര്യപ്പെട്ട മാറ്റങ്ങളൊന്നും ആള്‍ട്ടോയ്ക്ക് വരുത്തിയിട്ടില്ല.
വിപണി ശൃംഘലയുടെ വലിപ്പം മാരുതിയുടെ പ്രധാന തുറുപ്പുചീട്ടാണ്. കാലപ്പഴക്കം നല്‍കുന്ന വിശ്വാസ്യത തുടങ്ങിയ മന്ത്രങ്ങളിലൊന്നും കാര്യമില്ല. അവയെല്ലാം സ്വര്‍ണക്കടകള്‍ക്കു മാത്രമേ ഇക്കാലത്ത് ചേരൂ (അതും ചേരുന്നില്ല എന്നത് മറ്റൊരു കാര്യം). ചുരുക്കത്തില്‍, ആള്‍ട്ടോയെ എതിരിടാന്‍ തക്ക "പൊട്ടന്‍ഷ്യല്‍" ഇയോണിനുണ്ടെന്ന് അനുമാനിക്കാം. എന്നാല്‍ വിപണിയിലെ കിടമത്സരത്തിന്‍റെ കാര്യത്തിലാണ് ഹ്യൂണ്ടായ് പണിപ്പെടുക.


Click it and Unblock the Notifications








