ഓഡി എ6 ബിസിനസ് ലിമോസിന്‍ ഇന്ത്യയില്‍

Audi A6
ഓഡിയുടെ ആഡംബര ബിസിനസ് ലിമോസിന്‍ എ6 2.6 ടിഡിഐ ഇന്ത്യന്‍ വിപണിയിലെത്തി. ദില്ലിയിലെ ഷോറൂമില്‍ 37,70,000 രൂപാ ഒടുക്കിയാല്‍ ലിമോസിനും കൊണ്ടു പോരാം. ഘടാഘടിയന്‍മാരായ നാല് എന്‍ജിന്‍ വേരിയന്‍റുകളാണ് പെട്രോളെന്നും ഡീസലെന്നും എ6 2.6 ടിഡിഐ-ല്‍ ഉള്ളത്.

എ6 2.6 ടിഡിഐ-യുടെ സാങ്കേതിക അപദാനങ്ങളില്‍ ചിലത് ഇവിടെ വിവരിക്കാം.

അലൂമിനിയം കോംപണന്‍റുകളുടെ പ്രത്യേക അനുപാതം എ6 2.6 ടിഡിഐ-ന്‍റെ ശരീരഭാരം വളരെ കുറക്കുന്നുണ്ട്. ഇത് ലേ മാന്‍സിലെ ഉപ്പുപാറയില്‍ ഓടിത്തെളിഞ്ഞ സംഗതിയാണ്. ഓഡി കാറുകള്‍ തന്നെയാണ് ലേ മാന്‍സ് റാലികളില്‍ എപ്പോഴും റെക്കോര്‍ഡുകള്‍ തീര്‍ക്കാറുള്ളതെന്നത് ഓര്‍ക്കുക. മികച്ച മള്‍ട്ടി മീഡിയ സിസ്റ്റം കാറിനകത്തെ സംഗീതത്തെ കൂടുതല്‍ മിഴിവുള്ളതാക്കുന്നു.

ഇന്ത്യയില്‍ ഇന്നുള്ള ആഡംബര ലിമോസിനുകളില്‍ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള കാറാണ് എ6 എന്നു പറയാം. 18.9 കിമി-യാണ് മൈലേജ്! ഓഡിയുടെ ലൈറ്റ്വെയ്റ്റ് ശരീരത്തെ നിര്‍മിച്ചെടുത്ത സാങ്കേതികതയായ "ഓ‍ഡി അള്‍ട്രാ"-യ്ക്ക് ഇതിനുള്ള നന്ദി അറിയിക്കുക.

അലൂമിനിയം ബോഡിയില്‍ തങ്ങള്‍ക്ക് വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനപരിചയത്തോടാണ് ഓഡി നന്ദി പറയുന്നത്. കൂടാതെ മികച്ച ഡീസല്‍ സാങ്കേതികതയും സഹായിക്കുന്നു.

4.92 മീറ്റര്‍ നീളവും 1.87 വീതിയുമാണ് എ6 സെഡാനുള്ളത്. 2.0 ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 177 കുതിരശേഷി നല്‍കുന്നു. 1,968 സിസിയാണ് എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ്.

More from DriveSpark

Article Published On: Tuesday, October 4, 2011, 14:54 [IST]
English summary
Audi, the German luxury car manufacturer has announced the launch of the new Audi A6 2.0 TDI in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X