ഹോണ്ട ഡീസലിലേക്ക്

Honda Brio
ഹോണ്ടയെ പെട്രോള്‍ മോഡലില്ലാത്തവന്‍ എന്ന് ഇനി ഇന്ത്യക്കാരന്‍ പുച്ഛിക്കില്ല. ഡീസല്‍ കാറില്ലാത്തതിന്‍റെ അപകര്‍ഷം ഇല്ലാതാക്കാന്‍ ഹോണ്ട നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡീസല്‍ കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് കൂടിയതോടെ പെട്രോള്‍ എന്‍ജിനുകള്‍ മാത്രമുള്ള ഹോണ്ട ആപ്പിലായിരുന്നു.

ജപ്പാനില്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുക്കാനുള്ള പരിപാടികള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണെന്ന് സ്ഥിതിഗതികളെക്കുറിച്ച് ജ്ഞാനമുള്ള ഹോണ്ട സീല്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് ജ്ഞാനേശ്വര്‍ സെന്‍ അറിയിക്കുന്നു. അതേസമയം ഹോണ്ട ഡീസല്‍ കാര്‍ എന്ന് പുറത്തിറങ്ങും എന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി മാത്രമാണ് ഇങ്ങനെയൊരു സാഹസത്തിന് ഹോണ്ട സീല്‍ മുതിരുന്നത്. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഇപ്പോഴും പെട്രോള്‍ കാറുകള്‍ക്കു തന്നെയാണ് മുന്‍തൂക്കം.

ഡീസല്‍ കാറുകളുടെ അഭാവം ഹോണ്ടയുടെ വിപണിവളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെപ്തംബര്‍ മാസത്തെ വില്‍പനക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 38 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹോണ്ടയ്ക്ക് വന്നിരിക്കുന്നത്. ഹോണ്ടയുടെ പുതിയ ഹാച്ച്ബാക്ക് വിപണിയിലെത്തിയെങ്കിലും പെട്രോള്‍ പതിപ്പ് മാത്രം വെച്ച് എങ്ങനെ മുന്നോട്ടു പോകും എന്നത് വലിയ പ്രതിസന്ധി തന്നെയാണ്.

More from DriveSpark

Article Published On: Tuesday, October 4, 2011, 12:09 [IST]
English summary
Honda plans to launch diesel cars in India because of increase in demand for such vehicles against the backdrop of high petrol prices, a top company official said today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X