എക്സ് യു വി 500 ബുക്കിംഗ് 6000 കവിഞ്ഞു

ചീറ്റപ്പുലിയുടെ കായിക സൗന്ദര്യത്തെ സ്വായത്തമാക്കിയ ഗ്ലോബല്‍ എസ് യു വിയുടെ ഡിസൈന്‍ കാര്‍ പ്രേമികളെ ആകര്‍ഷിക്കുന്നുണ്ട്. വിലയിടലില്‍ അങ്ങേയറ്റം മത്സരക്ഷമമായ ഇടത്തിലാണ് എക്സ് യു വി നില്‍ക്കുന്നത്. ബേസ് പതിപ്പിന് ദില്ലി എക്സ് ഷോറൂം വില 10.8 ലക്ഷം രൂപയാണ്.
മുന്‍-മധ്യ കാബിനുകളില്‍ എസ് യു വി ലഭ്യമാക്കുന്ന സ്പേസ് ക്ലാസ് ലീംഡിംഗ് തന്നെയാണ്. മൂന്നി നിരകളിലായി ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. 2.2 ലിറ്റര്‍ എംഹോക് 140 എന്‍ജിനാണ് വാഹനത്തിനുള്ളത്. 5-ആം തലമുറ വേരിയബിള്‍ ജ്യോമട്രി ടര്‍ബോ ചാര്‍ജ്ജര്‍ എന്‍ജിനോടൊപ്പം പ്രവര്‍ത്തിക്കുന്നു.


Click it and Unblock the Notifications








